ADVERTISEMENT

ഇലവുംതിട്ട ∙ റോഡ് നിർമാണം മൂലം ചെളിയിലും കുഴിയിലും അകപ്പെട്ട് നാട്ടുകാർ വലയുന്നു. രാമൻചിറ- കുളനട റോഡിന്റെ നിർമാണമാണ് യാത്രക്കാരെ ചുറ്റിക്കുന്നത്. വീടുകളിലേക്ക് കയറുന്ന വഴികൾ പോലും ഇളക്കിയിട്ടിട്ട് മാസങ്ങളായി. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ഭാഗങ്ങളിൽ റോഡ് ഉയർത്തി പണിയുന്നത് എങ്ങുമെത്തിയിട്ടില്ല.മാവുനിൽക്കുന്നതിൽ കാത്തിരിപ്പുകേന്ദ്രം മുതലുള്ള ഇറക്കവും പിച്ചനാട്ടുപടിയിൽനിന്ന് കല്ലൂവരമ്പിന്റെ പടിഞ്ഞാറേക്കരയിൽ അവസാനിക്കുന്ന ഇറക്കവും ഒത്തുചേരുന്ന വയലിനോട് ചേർന്നുള്ള ഭാഗത്താണ് റോഡിന്റെ കുറുകെ കലുങ്ക് നിർമിക്കുന്നത്.

ഇതിന്റെ ഭാഗമായി കഴിഞ്ഞ ഏപ്രിൽ 30 വരെ വാഹനങ്ങൾ തിരിച്ചുവിട്ടിരുന്നു. രണ്ട് വശങ്ങളിലും മണ്ണിട്ടുയർത്തിയാൽ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കും. ഇതുവരെ മണ്ണിട്ട് ഉയർത്താത്തതിനാൽ കിലോ മീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്.മഴ കണക്കിലെടുത്ത് പെട്ടെന്ന് പണി പൂർത്തിയാക്കാനായിരുന്നു നിർദേശം. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഇരുകരകളിലെയും റോഡുകൾ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിലാണ്. പനങ്ങാട് പാട്ടമ്പലത്തുപടി ട്രാൻസ്ഫോമറിന് സമീപം റോഡ് ചെളി നിറഞ്ഞ് വാഹനം തെന്നിമാറുന്ന അവസ്ഥയാണുള്ളത്.

വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന റോഡിന്റെ പ്രധാന ഭാഗമാണ് പാട്ടമ്പലത്തുപടി. ഇവിടെ നിർമാണം ഒച്ചിഴയുന്ന വേഗത്തിലാണു നടക്കുന്നത്. പരിമിതമായ തൊഴിലാളികളെ ഉപയോഗിച്ചാണ് പണികൾ നടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.റോഡ് മുറിച്ചിട്ട പണിയിൽ ഗതാഗതം തിരിച്ചുവിട്ടുകൊണ്ടുള്ള വ്യക്തമായ ദിശാസൂചകങ്ങൾ ഇല്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. റോഡ് നിർമാണം വേഗത്തിൽ നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com