തക്കാളിയുടെ വില 100 രൂപയായി; കുതിച്ചുയർന്ന് പച്ചക്കറി വില

fruties-vegetable
SHARE

ഇലവുംതിട്ട ∙ ജില്ലയിൽ പച്ചക്കറി വില കുതിച്ചുയരുന്നു. ചില്ലറ വിപണിയിൽ പലയിടത്തും  തക്കാളിയുടെ വില 100 രൂപയായി. കിലോയ്ക്ക് 25 മുതൽ 35 രൂപവരെ ഉണ്ടായിരുന്ന പല പച്ചക്കറികൾക്കും മൊത്തവില 60 രൂപ മുതൽ 80 രൂപ വരെയാണ് വർധന. കനത്ത മഴയെ തുടർന്ന് അന്യസംസ്ഥാനങ്ങളിൽ ഉൽപാദനം കുറഞ്ഞതും വിളവെടുപ്പ് സമയങ്ങളിൽ അടിക്കടിയുണ്ടാകുന്ന ന്യൂനമർദം കാരണം  മഴ പതിവായതോടെ  വില ഉയരുന്നത്.

മൈസൂരു, മേട്ടുപ്പാളയം, കോയമ്പത്തൂർ എന്നിവിടങ്ങളിലെ വിപണന കേന്ദ്രങ്ങളിൽ നിന്നാണ് പച്ചക്കറികൾ കൂടുതലായും എത്തുന്നത്. കേരളത്തിലും മഴ പതിവായതോടെ ഇവിടെയുള്ള പച്ചക്കറി വിളകളുടെ ഉൽപാദനവും കുറഞ്ഞു. ചില്ലറ വിപണിയിലെ   വില,    തക്കാളി– 100,     പച്ചമുളക്–50, ബീൻസ്– 100, മുരിങ്ങക്കായ– 100, വെണ്ടയ്ക്ക– 60, കോവയ്ക്ക– 60, പച്ച തക്കാളി– 60, കാബേജ്– 50, പയർ– 90 രൂപ. സർക്കാർ   വിപണന കേന്ദ്രത്തിൽ പോലും തക്കാളി, ബീൻസ് എന്നിവയ്ക്കു വില വർധിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA