കെ.സുധാകരനെ അപമാനിച്ചെന്ന് ജനീഷ്കുമാറിന് എതിരെ പരാതി

SHARE

അടൂർ ∙ കെപിസിസി പ്രസിഡ‍ന്റ് കെ.സുധാകരനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്നു കാട്ടി കെ.യു.ജനീഷ് കുമാർ എംഎൽഎയ്ക്കെതിരെ അടൂർ പൊലീസ് സ്റ്റേഷനിൽ പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലാണു പരാതി നൽകിയത്. കള്ളുകുടിച്ച പട്ടിയെപ്പോലെയാണു സുധാകരൻ പെരുമാറുന്നതെന്നായിരുന്നു ജനീഷിന്റെ ഫെയ്സ്ബുക് പോസ്റ്റ്. രാഹുലിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്നും കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

ഫെയ്സ്ബുക് പോസ്റ്റിന്റെ പൂർണരൂപം 

‘അലഞ്ഞു നടക്കുന്ന പട്ടി സുധാകരനാണെന്ന് തൃക്കാക്കരയിലെ ജനം തെളിയിക്കും. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ മാനസികനില തകർന്നിരിക്കുകയാണ്. അതിനാലാണ് മുഖ്യമന്ത്രിയെ ചങ്ങലപൊട്ടിച്ച പട്ടിയോട് ഉപമിക്കാൻ കെ. സുധാകരന് തോന്നുന്നത്. പരാജയഭീതിയും മറുവശത്ത് തനത് സംസ്കാര ശൂന്യതയുമാണ് കെ. സുധാകരന്റെ വാക്കുകളിൽ പ്രകടമാകുന്നത്. കള്ള് കുടിച്ച പട്ടിയെപ്പോലെയാണ് കെപിസിസി പ്രസിഡന്റിന്റെ പെരുമാറ്റം. സ്വന്തം പ്രസിഡന്റിന് അടിയന്തരമായി വിദഗ്ധ ചികിത്സ നൽകാൻ കോൺഗ്രസ് നേതാക്കൾ തയാറാക്കണം. അദ്ദേഹത്തെ ഈ നിലയിൽ തുറന്നുവിട്ടാൽ എല്ലാക്കാലത്തും ജനങ്ങൾ ആത്മനിയന്ത്രണം പാലിക്കണമെന്നില്ല. അലഞ്ഞുനടക്കുന്ന പട്ടി സുധാകരനാണെന്ന് തൃക്കാക്കരയിൽ ജനം തെളിയിക്കും. കേരളത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിയെ അങ്ങേയറ്റം നീചമായ ഭാഷയിൽ അപമാനിച്ച കെ. സുധാകരന് തൃക്കാക്കരയിലെ പ്രബുദ്ധ ജനങ്ങൾ മറുപടി നൽകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA