സ്കൂളിന് പുതിയ കെട്ടിടം വൈകും; ഒരു ലോഫ്ലോർ ബസ് കിട്ടിയിരുന്നെങ്കിൽ വിദ്യാലയമാക്കാമായിരുന്നു!

ചാത്തങ്കരി ഗവ. ന്യൂ എൽപി സ്കൂളിന്റെ സുരക്ഷിതമല്ലാത്ത കെട്ടിടം
ചാത്തങ്കരി ഗവ. ന്യൂ എൽപി സ്കൂളിന്റെ സുരക്ഷിതമല്ലാത്ത കെട്ടിടം
SHARE

ചാത്തങ്കരി ∙ കെഎസ്ആർടിസിയുടെ ഒരു ലോഫ്ലോർ ബസ് കിട്ടിയിരുന്നെങ്കിൽ ഗവണ്മെന്റ് ന്യൂ എൽപി സ്കൂളിന് ഇത്തവണ വിദ്യാലയമാക്കാമായിരുന്നു. നിലവിലെ സ്കൂൾ കെട്ടിടം തകർന്ന് അധ്യയനം ഇല്ലാതായിട്ട് 2 വർഷമായി. കഴിഞ്ഞ നവംബറിൽ കോവിഡ് കാലത്തിനുശേഷം സ്കൂൾ തുറന്നപ്പോൾ 2 കിലോമീറ്റർ അകലെ ചാത്തങ്കരി കടവിലെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് പ്രവർത്തിച്ചത്.1961ലാണ് ഇവിടെ സ്കൂൾ തുടങ്ങുന്നത്. 43 സെന്റ് സ്ഥലവും സ്കൂളിനുണ്ട്. അന്നു നിർമിച്ച കെട്ടിടം കുറെ നാളിനുശേഷം നിലംപൊത്തി. ഇതിന്റെ അടിത്തറ മാത്രമാണ് ഇപ്പോൾ ശേഷിക്കുന്നത്.

മഴക്കാലത്ത് വെള്ളപ്പൊക്കം അനുഭവപ്പെടുന്ന അപ്പർ കുട്ടനാടൻ പ്രദേശമാണ് ചാത്തങ്കരി. എല്ലാ വർഷവും വെള്ളപ്പൊക്കകാലത്ത് ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കാറുണ്ട്. ക്യാംപിനായി നിർമിച്ച ഷെഡാണ് പിന്നീട് കുറെക്കാലമായി സ്കൂളായി പ്രവർത്തിച്ചിരുന്നത്. അരഭിത്തി കെട്ടിയ ഷെഡ് മാത്രമാണിത്. 2018ലെ പ്രളയം കഴിഞ്ഞപ്പോൾ ഈ കെട്ടിടത്തിന് ബലക്ഷമുണ്ടായി. ഭിത്തികൾ വിണ്ടുകീറിയും മേൽക്കൂര തകർന്നും നിൽക്കുകയാണ്. 3 വർഷമായി കെട്ടിടത്തിന് ഫിറ്റ്നസ് സർ‌ട്ടിഫിക്കറ്റും കിട്ടിയിട്ടില്ല.

കോവിഡ് കാരണം 2020 മാർച്ചിൽ സ്കൂളുകൾ അടച്ചതോടെ ഇവിടുത്തെ അധ്യയനം അവസാനിച്ചു. പിന്നീട് പെരിങ്ങര പഞ്ചായത്തിന്റെ കമ്യൂണിറ്റി ഹാളിലായി പ്രവർത്തനം. ഹാളിനു സമീപമുള്ള ചാത്തങ്കരി ഗവ.എൽപി സ്കൂളും കെട്ടിടം നിർമാണം കാരണം കമ്യൂണിറ്റി ഹാളിലെത്തി. 2 സ്കൂളുകളും ഒന്നിച്ചാണ് നടന്നിരുന്നത്. 

ഗവ. എൽപി സ്കൂൾ പുതിയ കെട്ടിടം പണി തീർത്ത് അവിടേക്കു മാറിയതോടെ ഗവ. ന്യൂ എൽപി സ്കൂൾ മാത്രമായി. ഒന്നു മുതൽ 4 വരെയുള്ള ക്ലാസിൽ 25 കുട്ടികൾ പഠിക്കുന്നുണ്ട്. പ്രീപ്രൈമറിയിൽ 12 കുട്ടികൾ. 4 അധ്യാപകരും ഇവിടുണ്ട്.

പഞ്ചായത്ത് എൻജിനീയറിങ് വിഭാഗം പുതിയ കെട്ടിടത്തിനുള്ള 2.8 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി പൊതുവിദ്യാഭ്യാസ വകുപ്പിനു നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. കഴിഞ്ഞ വർഷവും എസ്റ്റിമേറ്റ് നൽകിയിരുന്നു. സ്കൂൾ പ്രവർത്തിക്കുന്നതോടൊപ്പം വെള്ളപ്പൊക്കകാലത്ത് ക്യാംപായി പ്രവർത്തിക്കാവുന്ന കെട്ടിടമാണ് ഇവിടെ ആവശ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA