ADVERTISEMENT

കുന്നന്താനം ∙ വില്ലേജ് ഓഫിസിനു മുന്നിലെ വെള്ളക്കെട്ട് പൊതുജനങ്ങൾക്കും ജീവനക്കാർക്കും ദുരിതമായി. ചെങ്ങരൂർച്ചിറ–മുക്കൂർ–നെടുങ്ങാടപ്പള്ളി റോഡിന്റെ നവീകരണത്തിനുശേഷമാണ് വില്ലേജ് ഓഫിസ് പരിസരത്ത് വെള്ളക്കെട്ട് രൂക്ഷമായത്. റോഡിൽ കൂടി ഒഴുകിയെത്തുന്ന വെള്ളവും കെട്ടിടത്തിൽനിന്നുള്ള വെള്ളവും കൂടിയാകുമ്പോൾ കുളത്തിനു സമാനമാകും. 

മണിക്കൂറുകൾ കഴിഞ്ഞാൽ മാത്രമേ വെള്ളം പൂർണമായും നീങ്ങുകയുള്ളൂ. വെള്ളത്തിനുള്ളിൽ നിരത്തിയിരിക്കുന്ന സിമന്റ് കട്ടകളിൽ ചവിട്ടിയാണ് ഓഫിസിലേക്ക് കയറുന്നത്. ശ്രദ്ധ തെറ്റിയാൽ വീണു പരുക്കേൽക്കാം. സിമന്റ് കട്ടയിലൂടെ നടക്കാനറിയാത്തവർക്ക് വെള്ളത്തിൽ ചവിട്ടുന്നതിനാൽ ഓഫിസിനുള്ളിലും വൃത്തിഹീനമാകുന്ന സ്ഥിതിയാണ്. റോഡിനെക്കാൾ താഴ്ന്നുകിടക്കുന്നതിനാൽ കെട്ടിടത്തിന്റെ മുറ്റം ഉയർത്തിയാൽ മാത്രമേ പ്രശ്നത്തിനു പരിഹാരമാകുകയുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com