കരുത്തായി കർഷക സംഘം

പറന്തൽ പള്ളി ജംക്‌ഷന് കിഴക്ക് മുരുപ്പേൽ ഭാഗത്തെ പാടശേഖരത്തിലെ കൃഷി കാട്ടുപന്നികൾ നശിപ്പിച്ചത് കാട്ടിത്തരുന്ന കർഷകർ
പറന്തൽ പള്ളി ജംക്‌ഷന് കിഴക്ക് മുരുപ്പേൽ ഭാഗത്തെ പാടശേഖരത്തിലെ കൃഷി കാട്ടുപന്നികൾ നശിപ്പിച്ചത് കാട്ടിത്തരുന്ന കർഷകർ
SHARE

കുരമ്പാല ∙ കൃഷിയിടങ്ങൾ ചവിട്ടിമെതിച്ച് പായുന്ന കാട്ടുപന്നികൾക്ക് ബദലായി മറ്റൊരുകൂട്ടം ഇവിടെയുണ്ട്. കാട്ടുപന്നി ആക്രമണങ്ങൾ എത്ര ശക്തമായാലും അതിനെയൊക്കെ ചെറുക്കാൻ കരുത്തുള്ളകൂട്ടം. വിഎഫ്പിസികെയുടെ കീഴിൽ ‘പന്തളം സ്വാശ്രയ കർഷക സംഘം’ എന്ന പേരിൽ കഴിഞ്ഞ 18 വർഷമായി പ്രവർത്തിക്കുന്ന കർഷകസംഘമാണ് ഈ മേഖലയിലെ കർഷകരെ വറുതിയിലേക്ക് തള്ളിവിടാതെ താങ്ങിനിർത്തുന്നത്. 11 ഗ്രൂപ്പുകളിലായി 300 കർഷകരാണ് ഈ സംഘത്തിൽ അംഗങ്ങളായുള്ളത്. 

 അംഗങ്ങൾ അല്ലാത്ത മറ്റ് ഇരുനൂറോളം കർഷകരും ഈ സംഘത്തെ ആശ്രയിക്കുന്നുണ്ട്. കർഷകർ എത്തിക്കുന്ന വിളകൾ ന്യായവില ഉറപ്പാക്കി പ്രാദേശിക വ്യാപാരികൾക്ക് ലേലം ചെയ്തു നൽകുന്ന പ്രവർത്തനമാണ് ഈ കർഷകസംഘം പ്രധാനമായും ചെയ്യുന്നത്. കർഷകർക്ക് തങ്ങളുടെ വിളകൾക്ക് വിപണിതേടി അലയേണ്ടിവരികയോ വിൽപനയില്ലാതെ വിളകൾ നശിച്ചുപോകുകയോ ചെയ്യുന്ന സാഹചര്യം ഇതിലൂടെ ഒഴിവാകുന്നു. 

 അതോടൊപ്പംതന്നെ നാട്ടിൽ വിളയുന്ന പച്ചക്കറികൾ പ്രദേശത്തെ വീടുകളിലേക്ക് എത്തിക്കാനും ഈ വിപണി വഴിയൊരുക്കുന്നു. ഇടനിലക്കാരെ പൂർണമായും അകറ്റി നിർത്തുന്നതിനാൽ കർഷകർക്ക് അവരുടെ വിളകൾക്ക് മികച്ച വിലയും ഉറപ്പാക്കാൻ സാധിക്കുന്നു.  വിളകൾ ലേലം ചെയ്യുന്ന തുകയുടെ 5 ശതമാനം കർഷക സംഘത്തിന്റെ പ്രവർത്തനങ്ങൾക്കായി ഈടാക്കുന്നുണ്ട്. എന്നാൽ ഇതിന്റെ പകുതിയിലേറെയും ബോണസ് എന്ന നിലയിൽ കർഷകർക്ക് തന്നെ വിതരണം ചെയ്യുന്നുമുണ്ട്.

വിതയ്ക്കാൻ കർഷകൻ കൊയ്യാൻ കാട്ടുപന്നികൾ 

പറന്തൽ ∙ 4 വർഷം മുൻപുവരെ നെല്ലും കപ്പയും വാഴയുമൊക്കെ നിറ‍ഞ്ഞ് വളർന്നിരിന്ന വിളക്കുപാടം പാടശേരം ഇന്ന് പൂരം കഴിഞ്ഞ പൂരപ്പറമ്പുപോലെയാണ്. കേരളത്തിലെ നല്ലൊരു വിഭാഗം കർഷകരും അനുഭവിക്കുന്ന കാട്ടുപന്നിശല്യം തന്നെയാണ് ഇവിടെയും കർഷകരുടെ ജീവിതം ദുരിതത്തിലാക്കുന്നത്. 

  വിത്തുകളൊക്കെ വിളവാകുന്നതിനു മുൻപു തന്നെ കാട്ടുപന്നികൾ ‘കൊയ്തു’ തുടങ്ങിയതോടെ തലമുറകളായി ചെയ്തുവന്ന കൃഷിപ്പണികളിൽ നിന്ന് വിട്ടുനിൽക്കേണ്ട സാഹചര്യത്തിലാണ് ഈ പ്രദേശത്തെ കർഷകർ.

  ആദ്യ സമയങ്ങളിൽ രാത്രികാലങ്ങളിൽ മാത്രം കണ്ടുവന്ന കാട്ടുപന്നികൂട്ടം ഇപ്പോൾ നട്ടുച്ചസമയത്തുപോലും ഇവിടെ വിഹരിക്കുന്നു.ഇരുപതും ഇരുപത്തിയഞ്ചും പന്നികൾ വരെ ഇവിടെ കൂട്ടമായി എത്താറുണ്ടെന്ന് കർഷകർ പറയുന്നു.  പ്രഭാത സവാരിക്ക് ഇറങ്ങുന്നവർ മാത്രമല്ല, പട്ടാപ്പകൽ റോഡിലൂടെ നടന്നു പോകുന്നവർവരെ കാട്ടുപന്നികളെ ഭയന്ന് ജീവൻ പണയംവച്ച് പോകേണ്ട സ്ഥിതിയാണിപ്പോൾ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA