യാത്രക്കാർക്ക് ദുരിതമായി റോഡിലെ വെള്ളക്കെട്ട്

റാന്നി– വെണ്ണിക്കുളം റോഡിൽ തടിയൂർ സ്കൂൾ ജംക്‌ഷന് സമീപം പാതയിലെ വെള്ളക്കെട്ട്.
റാന്നി– വെണ്ണിക്കുളം റോഡിൽ തടിയൂർ സ്കൂൾ ജംക്‌ഷന് സമീപം പാതയിലെ വെള്ളക്കെട്ട്.
SHARE

തടിയൂർ ∙ പാതയിലെ വെള്ളക്കെട്ട് യാത്രക്കാർക്കും സമീപ വ്യാപാരസ്ഥാപനങ്ങൾക്കും ദുരിതമാകുന്നു. റാന്നി-വെണ്ണിക്കുളം റോഡിൽ തടിയൂർ പെട്രോൾ പമ്പിനും സ്കൂൾ ജംക്‌ഷനും ഇടയിലാണ് ഈ കാഴ്ച. കോടികൾ ചെലവാക്കി നവീകരണം നടത്തിയിട്ടും പൂർണമായും ഓട നിർമിക്കാത്തതാണ് വെള്ളക്കെട്ടിന് ഇടയാക്കുന്നത് എന്നാണ് നാട്ടുകാരുടെ ആക്ഷേപം. മഴ പെയ്താൽ പാതയിൽ ഈ ഭാഗത്ത് 20 മീറ്റർ നീളത്തിൽ 2 അടിവരെയാണ് ജലനിരപ്പ് ഉയരുന്നത്.

ഈ സമയം പാതയിലൂടെ വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടക്കാരുടെ മുകളിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കും മലിനജലം അടിച്ചുകയറുകയാണ്. വെള്ളക്കെട്ട് ഒഴിവാക്കിയെത്തുന്ന വാഹനങ്ങൾ എതിർദിശയിൽ നിന്ന് എത്തുന്നവയുമായി അപകടത്തിൽപ്പെടാനും സാധ്യത. അടിയന്തരമായി ശോച്യാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA