ഒരുവട്ടംകൂടി അവർ ഒത്തുകൂടി; ഇന്നലെകളുടെ ഓർമയിൽ

തിരുവല്ല മാർത്തോമ്മാ കോളജിലെ 1969– 72 വർഷത്തെ ബിരുദ വിദ്യാർഥികൾ സുവർണ ജൂബിലി സംഗമത്തിൽ കോളജിൽ ഒത്തുചേർന്നപ്പോൾ.
തിരുവല്ല മാർത്തോമ്മാ കോളജിലെ 1969– 72 വർഷത്തെ ബിരുദ വിദ്യാർഥികൾ സുവർണ ജൂബിലി സംഗമത്തിൽ കോളജിൽ ഒത്തുചേർന്നപ്പോൾ.
SHARE

തിരുവല്ല ∙ അരനൂറ്റാണ്ടിനു ശേഷം ഒരുവട്ടംകൂടി അവർ ഒത്തുകൂടി. പ്രിയപ്പെട്ട മാർത്തോമ്മാ കോളജിന്റെ തിരുമുറ്റത്ത്. 70 പിന്നിട്ട മാർത്തോമ്മാ കോളജ് എന്ന വടവൃക്ഷത്തിന്റെ തണലിൽ 50 വർഷം മുൻപ് കഥ പറഞ്ഞും ഇണങ്ങിയും പിണങ്ങിയും പന്തു തട്ടിയുമെല്ലാം നടന്ന ഓർമകളുടെ ഒത്തു ചേരൽ. പ്രായം മറന്ന് അവർ പഴയ ക്യാംപസ് സ്മൃതികൾ പങ്കിട്ടു.തിരുവല്ല മാർത്തോമ്മാ കോളജിൽ 1969–72 കാലഘട്ടത്തിൽ ബിരുദ പഠനം പൂർത്തിയാക്കിവരുടെ ഒത്തുചേരലാണ് സൗഹൃദത്തിന്റെ പുതുനാമ്പ് തളിർപ്പിച്ചത്. 

നാട്ടിൽ ജോലിയിൽ നിന്നു വിരമിച്ചവരും പ്രവാസി ജീവിതത്തിൽ വർഷങ്ങൾ കഴിച്ചു കൂട്ടിയവരും വീട്ടമ്മമാരും എല്ലാം ചേർന്നപ്പോൾ മക്കളുടെയും കൊച്ചുമക്കളുടെയും കഥകളായിരുന്നു ഏറെ പറയാനുണ്ടായിരുന്നത്.സുവർണ ജൂബിലി ആഘോഷവും സംഗമവും കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. കോശി ചെറിയാൻ ഉദ്ഘാടനം ചെയ്തു. മുൻ പ്രിൻസിപ്പൽമാരായ ഡോ. എ.പി. ജോൺ, പ്രഫ. ജേക്കബ് കുര്യൻ, മുൻ കായിക വകുപ്പ് മേധാവി ഡോ. റജിനോൾഡ് വർഗീസ്, റേയ്ച്ചൽ പി. മാത്യു, ഡോ.ജേക്കബ് പോൾ സംഘാടക സമിതി കൺവീനർ വർഗീസ് ഈപ്പൻ, അലക്സ് മാത്യു ട്രഷറർ എം.സി.വർഗീസ് എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA