തിരക്കേറിയ പാതയിൽ അപകടക്കെണിയായി പ്രചാരണ ബോർഡുകൾ

എം സി റോഡിൽ അടൂർ നെല്ലിമൂട്ടിൽപ്പ‍ടിയിൽ വട്ടംചുറ്റിക്കു നടുവിൽ സ്ഥാപിച്ചിരിക്കുന്ന പ്രചാരണ ബോർഡ്.
എം സി റോഡിൽ അടൂർ നെല്ലിമൂട്ടിൽപ്പ‍ടിയിൽ വട്ടംചുറ്റിക്കു നടുവിൽ സ്ഥാപിച്ചിരിക്കുന്ന പ്രചാരണ ബോർഡ്.
SHARE

ഏനാത്ത് ∙ വാഹന യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്ന പ്രചാരണ ബോർഡുകൾ തിരക്കേറിയ പാതയിൽ അപകടക്കെണിയായി മാറുന്നു. എം സി റോഡിൽ ഏനാത്ത് മുതൽ അടൂർ ഹൈസ്കൂൾ ജംക്‌ഷൻ വരെ തിരക്കേറിയ കവലകൾ, ഉപ റോഡുകൾ, വട്ടം ചുറ്റി, സിഗ്നൽ പോയിന്റ് എന്നിവിടങ്ങളിലാണ് വിവിധ സംഘടനകൾ നടത്തുന്ന പരിപാടികളുടെ പ്രചാരണത്തിനായി സ്ഥാപിച്ച ബോർഡുകൾ അപകടങ്ങൾക്കു കാരണമാകുന്നത്.

പരിപാടികൾ കഴിഞ്ഞാലും മാസങ്ങളോളം ബോർഡുകൾ അതേ സ്ഥാനത്ത് തുടരും. വട്ടം ചുറ്റിയിൽ നിശ്ചിത സമയം ഊഴം കാത്തു നിൽക്കുന്ന വാഹനങ്ങൾക്ക് എതിരെ വരുന്ന ചെറിയ വാഹനങ്ങൾ കാണാൻ കഴിയാത്ത വിധമാണ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ‍നെല്ലിമൂട്ടിൽപ്പടിയിൽ നാലു ഭാഗത്തേക്കും വാഹനങ്ങൾ തിരി‍ഞ്ഞു പോകുന്നിടത്താണ് കാഴ്ച മറയ്ക്കുന്ന ബോർഡുകൾ. 

ഗതാഗത ഉപദേശക സമിതികളിൽ ഇത്തരം പരാതികൾ ഉയരാറുമുണ്ട്.  എന്നാൽ വിവിധ രാഷട്രീയ സംഘടനാ പ്രതിനിധികൾ, ജനപ്രതിനിധികൾ, പൊതു പ്രവ‍ർത്തകർ, റവന്യു, പൊലീസ്, തുടങ്ങി ബന്ധപ്പെട്ടവർ പങ്കെടുക്കുന്ന യോഗത്തിലെ തീരുമാനങ്ങൾ  നടപ്പിലാവാറില്ല. ഗതാഗത ഉപദേശക സമിതി കൂടിയിട്ടും മാസങ്ങളായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA