ADVERTISEMENT

കോട്ടാങ്ങൽ ∙ കടൂർക്കടവ് പാലത്തിന്റെ സമീപന പാതയിൽ താഴ്ച. മണിമലയാറിന് കുറുകെ പത്തനംതിട്ട ജില്ലയിൽ കോട്ടാങ്ങൽ പഞ്ചായത്തിലെ കടൂർക്കടവും കോട്ടയം ജില്ലയിലെ വെള്ളാവൂർ പഞ്ചായത്തിലെ മുണ്ടനോലിക്കടവും തമ്മിൽ ബന്ധിപ്പിക്കുന്നതിനായി നിർമിച്ച പാലമാണിത്. ഇതിൽ കടൂർക്കടവിൽ നിന്ന് പാലത്തിലേക്ക് പ്രവേശിക്കുന്ന പാതയിലാണ് താഴ്ച കാണുന്നത്. പാലവും പാതയുമായി ബന്ധിപ്പിക്കുന്നിടത്ത് അരയടിയിൽ അധികമാണ് താഴ്ച. ഇത് ഇരുചക്ര, ചെറുകിട വാഹനങ്ങളെ പാലത്തിലേക്ക് പ്രവേശിക്കുന്നതിന് പ്രതിസന്ധി ഉളവാക്കുന്നു. 

മറുവശത്തുനിന്ന് അമിത വേഗത്തിൽ വരുന്ന വാഹനങ്ങൾ പാതയുടെ താഴ്ച അറിയാത്തതിനാൽ അപകടത്തിനിടയാക്കും. ഇവിടെ ഇരുചക്രവാഹനങ്ങൾ രാത്രി യാത്രയിൽ കെണിയിൽപെടുന്നതായും പരാതി ഉയരുന്നു. 2016 ഫെബ്രുവരിയിൽ പ്രവൃത്തികൾ ആരംഭിച്ച് 25 മാസത്തിൽ നിർമാണം പൂർത്തിയായ പാലമാണിത്, 7.75 കോടിയായിരുന്നു നിർമാണച്ചെലവ്. രണ്ടു പ്രളയങ്ങളിലും ജലം ഇതിന് മുകളിലൂടെ ഒഴുകിയിരുന്നു.അധികൃതരുടെ അടിയന്തര ശ്രദ്ധപതിയണമെന്ന ആവശ്യം ശക്തമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com