സ്കൂട്ടറിൽ പന്നി ഇടിച്ച് യാത്രക്കാരന് പരുക്ക്

pathanamthitta-kozhencherry-wild-boar-attack
SHARE

കോഴഞ്ചേരി ∙ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൽ പന്നി വന്നിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരുക്കേറ്റു. നാരങ്ങാനം മഠത്തുംപടി കീഴേത്ത് എ.കെ.രാജീവ് കുമാറിനാണ് (അജയൻ - 42) പന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. ലോട്ടറി വിൽപനക്കാരനായ രാജീവ് രാത്രി ഒൻപതരയോടെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. 

ചന്തുരത്തിൽ ജംക്‌ഷന് സമീപമുള്ള റബർ തോട്ടത്തിൽ നിന്നു പന്നി വാഹനത്തിന് നേരെ പാഞ്ഞെത്തി ഇടിക്കുകയായിരുന്നു. വാഹനത്തിൽ നിന്ന് തെറിച്ചു വീണ് ശരീരത്ത് പല ഭാഗത്തും പരുക്കേറ്റ ഇദ്ദേഹത്തെ കോഴഞ്ചേരി ജില്ലാ ആശുപതിയിൽ എത്തിച്ച് ചികിത്സ നൽകി. നാരങ്ങാനത്തും പരിസര പ്രദേശങ്ങളിലും പന്നി ശല്യം വീണ്ടും രൂക്ഷമായിരിക്കുകയാണ്. വ്യാപകമായി കൃഷി നാശിപ്പിക്കുന്നതിനാൽ പലരും ഈ ഭാഗങ്ങളിൽ കൃഷി ഉപേക്ഷിക്കുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA