ADVERTISEMENT

പത്തനംതിട്ട ∙ കുരുന്നുകളുടെ സുരക്ഷിത യാത്രയ്ക്ക് കരുതലോടെ മോട്ടർ വാഹന വകുപ്പ്. സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങൾ  ഉറപ്പാക്കുന്നതിനായി ജില്ലയിലെ 202 സ്കൂൾ വാഹനങ്ങൾ മോട്ടർ വാഹന വകുപ്പ്  ഇന്നലെ പരിശോധിച്ചു. പത്തനംതിട്ട ആർടിഒ എ.കെ.ദിലുവിന്റെ നേതൃത്വത്തിൽ മല്ലപ്പള്ളിയിലായിരുന്നു  ജില്ലാ തല ഉദ്ഘാടനം.  മല്ലപ്പള്ളി താലൂക്കിലെ  60 സ്കൂൾ വാഹനങ്ങൾ ആർടിഒ പരിശോധിച്ചു. ക്രമക്കേടുകൾ കാണിച്ച വാഹനങ്ങൾക്ക് അത് പരിഹരിച്ച് വീണ്ടും പരിശോധനയ്ക്ക് എത്തിക്കാൻ നിർദേശം നൽകി. 28ന് പത്തനംതിട്ട, മല്ലപ്പള്ളി ആർടി ഓഫിസുകളിലും  30ന് കോന്നി സബ് ആർടി ഓഫിസിലും സ്കൂൾ ബസ് ഡ്രൈവർമാർക്ക് ബോധവൽക്കരണ ക്ലാസ് ഉണ്ടാകും.

തിരുവല്ല സബ് ആർടി ഓഫിസിൽ ഇന്നലെ നടന്ന ബോധവൽക്കരണ പരിപാടിയിൽ  200 സ്കൂൾ ബസ് ഡ്രൈവർമാർ പങ്കെടുത്തു. മോട്ടർ വാഹന വകുപ്പിന്റെ ബോധവൽക്കരണത്തിൽ  പങ്കെടുക്കുന്ന ഡ്രൈവർമാർക്ക്  പരിശീലനം ലഭിച്ച  ഡ്രൈവർ എന്ന ഐഡി കാർഡ് മോട്ടർവാഹന വകുപ്പ് നൽകും. ഈ വർഷം കുട്ടികൾ, അധ്യാപകർ, രക്ഷാകർത്താക്കൾ എന്നിവരുടെ ഇടയിൽ അഭിപ്രായ സർവേ നടത്തി മാതൃക ഡ്രൈവറെ  തിരഞ്ഞെടുത്ത് മോട്ടർ വാഹന വകുപ്പ് ആദരിക്കുമെന്നും അദ്ദേഹം പറഞ്ഞു.മല്ലപ്പള്ളി ജോയിന്റ് ആർടിഒ എം.ജി.മനോജ്, എംവിഐ ആർ.പ്രസാദ്, എഎംവിഎം എം.ജി.സുരേഷ്ബാബു, എസ്.ബിനോജ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com