പന്നിവിഴ കനാൽ റോഡിൽ മുടി മാലിന്യം തള്ളി
Mail This Article
×
അടൂർ ∙ പന്നിവിഴ ക്ഷേത്രത്തിനു സമീപത്തുള്ള കനാൽ റോഡിൽ ബാർബർഷോപ്പിൽ നിന്നുള്ള മുടി അവശിഷ്ടം തള്ളി. 2 ചാക്ക് മുടിയാണ് റോഡരികിൽ തള്ളിയിരിക്കുന്നത്. നേരത്തെയും കനാൽ റോഡിൽ ചാക്കുകണക്കിനു മുടി തള്ളിയിരുന്നു. വലിയ തിരക്കില്ലാത്ത റോഡായതിനാൽ മാലിന്യം ഇവിടെ വ്യാപകമായി തള്ളുകയാണ്. പൊതുവഴികളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി നഗരസഭാ അധികൃതർ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.