കെഎസ്ആർടിസി ബസ് ടെർമിനലിൽ 50 കിടക്കകൾ ഉള്ള എസി ഡോർമിറ്ററി; 150 രൂപ വാടക

pathanamthitta-bus-terminal
പത്തനംതിട്ട ഹബ് ( ഫയൽ ചിത്രം)
SHARE

പത്തനംതിട്ട ∙ കെഎസ്ആർടിസി പുതിയ ബസ് ടെർമിനലിൽ യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ രാത്രി താമസിക്കാനുള്ള ഡോർമിറ്ററി സൗകര്യം ഒരുക്കുന്നു. 50 കിടക്കകൾ ഉള്ള എസി ഡോർമിറ്ററിയാണ് ഒരുക്കുന്നത്. വാഗമൺ, പരുന്തുംപാറ, പാഞ്ചാലിമേട്, തേക്കടി എന്നിവ  ഉൾപ്പെടുത്തി പത്തനംതിട്ടയിൽ നിന്നു ടൂർ പാക്കേജ് തുടങ്ങുന്നതിന് ചീഫ് ഓഫിസിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്.

ഇതിനായി എത്തുന്ന സഞ്ചാരികൾക്ക് രാത്രി താമസിക്കാൻ ഡോർമറ്ററി സൗകര്യം ഒരുക്കുന്നത്. ഇതിനു പുറമേ രാത്രി ഇവിടെ എത്തിയ ശേഷം ബസ് കിട്ടാതെ വിഷമിക്കുന്നവർക്ക് ഡിപ്പോയിൽ രാത്രി താമസിക്കുന്നതിനും ഇതു പ്രയോജനപ്പെടുത്താം. 150 രൂപയാണു വാടക. ടെർമിനൽ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ലോഡ്ജ് ഒരുക്കുന്നത്. ഇതിനു 12 ലക്ഷം രൂപ അനുവദിച്ചു. പണികൾ 2 ദിവസത്തിനുള്ളിൽ തുടങ്ങും.

കടമുറികൾ വാടകയ്ക്ക് നൽകും

പത്തനംതിട്ട ∙ കെഎസ്ആർടിസി പത്തനംതിട്ട ഡിപ്പോയിലെ കടമുറികൾ വാടകയ്ക്ക് നൽകുന്നു. 3 നിലയിൽ നിർമിച്ച ബസ് ടെർമിനൽ, ഓഫിസ് കോംപ്ലക്സ് എന്നിവയിലെ കടമുറികളാണ് 15 വർഷത്തേക്കു ലേലത്തിൽ നൽകുന്നത്. താഴത്തെ നിലയിൽ 9 കടമുറികളും ഒന്നാം നിലയിൽ 27 കടമുറി ഉണ്ട്. വസ്ത്ര വ്യാപാര ശാല, ജ്വല്ലറി, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, മൾട്ടിപ്ലക്സുകൾ, ഐടി കമ്പനികൾ തുടങ്ങിയവയ്ക്ക് അനുയോജ്യമായ വിശാലമായ മുറികളാണുള്ളത്. 2 നിലകളിലെ മുറികൾ ഒരു യൂണിറ്റായി കണക്കാക്കിയാണു ലേലത്തിൽ നൽകുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA