ADVERTISEMENT

തിരുവല്ല ∙ വില്ലേജ് ഓഫിസിനു സ്വന്തം കെട്ടിടം ഒരുങ്ങുന്നു. നേരത്തേ പ്രവർത്തിച്ചിരുന്ന താലൂക്ക് ആശുപത്രി - റവന്യു ടവർ റോഡ്് വശത്തെ തകർന്ന കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയത് നിർമിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ നിർമാണം നാളെ തുടങ്ങും. ഇപ്പോൾ റവന്യു ടവറിൽ വാടകയ്ക്കാണ് പ്രവർത്തനം. കെട്ടിടം നിർമിക്കുന്നതിന് 45 ലക്ഷം രൂപ അനുവദിച്ച് 2021 ഫെബ്രുവരി 15ന് മുഖ്യമന്ത്രി ഓൺലൈനായി നിർമാണോദ്ഘാടനം നിർവഹിച്ചതുമാണ്. ഇതോടൊപ്പം 40 ലക്ഷം രൂപ അനുവദിച്ച് നിർമാണോദ്ഘാടനം നടത്തിയ കടപ്ര, നിരണം വില്ലേജ് ഓഫിസ് കെട്ടിടങ്ങളുടെ നിർമാണം തുടങ്ങാറായിട്ടില്ല.

സ്വന്തം കെട്ടിടം തകരാറിലായതിനെ തുടർന്ന് 10 വർഷം മുൻപാണ് എതിർവശത്തെ നഗരസഭ വക കെട്ടിടത്തിൽ വില്ലേജ് ഓഫിസ് പ്രവർത്തിക്കുകയായിരുന്നു. 4 വർഷത്തിനുശേഷം ഇവിടെ നിന്നു മാറി റവന്യു ടവറിന്റെ നാലാമത്തെ നിലയിലേക്കു മാറി. ലിഫ്റ്റ് ഉണ്ടെങ്കിലും പ്രായമായവർക്കും മറ്റും എത്തിച്ചേരുന്നത് ബുദ്ധിമുട്ടാണെന്ന് പരാതിയുണ്ടായിരുന്നു.വില്ലേജ് ഓഫിസ് കെട്ടിടം നിർമിക്കുന്ന സ്ഥലത്തിനു സമീപം താലൂക്ക് ഓഫിസിലെ ഇലക്‌ഷൻ വിഭാഗത്തിന്റെ കെട്ടിടവും വർഷങ്ങളായി പ്രവർത്തനമില്ലാതെ കിടക്കുകയാണ് ഇതു കൂടി പൊളിച്ചു സ്ഥലം കൂടി ഏറ്റെടുത്ത് നിർമിച്ചാൽ മാത്രമേ സൗകര്യപ്രദമായ കെട്ടിടമാകുകയുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com