മൂഴിയാർ പൊലീസിന്റെ കരുതലിൽ കാടിന്റെ മക്കൾ സ്കൂളിലേക്ക്

    അധ്യയനം തുടങ്ങിയിട്ടും സ്കൂളിൽ പോകാത്ത കുട്ടികളെ തേടി മൂഴിയാറിലെ ആദിവാസി ഊരുകളിൽ എത്തിയ മൂഴിയാർ പൊലീസ് ഇൻസ്പെക്ടർ കെ.എസ്.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷിതാക്കളോടു വിവരങ്ങൾ ആരായുന്നു.
അധ്യയനം തുടങ്ങിയിട്ടും സ്കൂളിൽ പോകാത്ത കുട്ടികളെ തേടി മൂഴിയാറിലെ ആദിവാസി ഊരുകളിൽ എത്തിയ മൂഴിയാർ പൊലീസ് ഇൻസ്പെക്ടർ കെ.എസ്.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷിതാക്കളോടു വിവരങ്ങൾ ആരായുന്നു.
SHARE

സീതത്തോട് ∙ സ്കൂളിൽ പോകാതെ ഊരുകളിൽ മടിച്ചിരിക്കുന്ന കുട്ടികൾക്കു ബോധവൽക്കരണവുമായി മൂഴിയാർ പൊലീസ്. പൊലീസ് ഇടപെടലിൽ സ്കൂളിൽ പോകാൻ തയാറായി കാടിന്റെ മക്കൾ.മൂഴിയാർ സായിപ്പിൻകുഴി, 40 ഏക്കർ എന്നീ ഭാഗത്ത് താമസിക്കുന്ന കുട്ടികളാണ് പൊലീസ് ഇടപെടലിൽ സ്കൂളിൽ പോകാൻ തയാറായത്. ഇവർക്കു വേണ്ട പ്രോത്സാഹനം ഒരുക്കിയത് മൂഴിയാർ പൊലീസ് ഇൻസ്പെക്ടർ കെ.എസ്.ഗോപകുമാർ ആണ്. വാഹന സൗകര്യത്തിന്റെ കുറവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണ് കുട്ടികൾ ചൂണ്ടിക്കാട്ടുന്നത്.

ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പൊലീസുകാർ കുട്ടികളെ നേരിൽകണ്ട് ആവശ്യമായ ബോധവൽക്കരണം നൽകുകയായിരുന്നു.8 മുതൽ പ്ലസ് വൺ വരെ പഠിക്കുന്ന 8 കുട്ടികൾ നാളെ ആങ്ങമൂഴിയിലുള്ള സ്കൂളിൽ ചേരും. ആദ്യ ദിനം പൊലീസ് വാഹനത്തിൽ ഇവരെ സ്കൂളിൽ എത്തിക്കും. പിന്നീട് സ്കൂൾ അധികൃതരുമായി ആലോചിച്ചു വേണ്ട ക്രമീകരണം ചെയ്യാനുള്ള തയാറെടുപ്പിലാണ് മൂഴിയാർ പൊലീസ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS