ADVERTISEMENT
ശാന്തിപുരം ∙ സഞ്ചാരികളെ ആകർഷിച്ച് അഞ്ചാനിൽ വെള്ളച്ചാട്ടം. എഴുപത് അടി ഉയരത്തിൽ നിന്ന് ശുദ്ധജലം താഴേക്ക് പതിക്കുന്ന കാഴ്ച. എഴുമറ്റൂർ പഞ്ചായത്തിലെ കാരമലയിൽ നിന്നും ഇതിന്റെ അടിവാരത്തു ഉത്ഭവിക്കുന്ന 18 ചെറുചാലുകൾ സംയോജിച്ചതാണ് ഈ വെള്ളച്ചാട്ടം.വർഷത്തിൽ ഏറിയാൽ 6 മാസം വരെ നീളും നീർച്ചാലുകളിലൂടെയുള്ള ഈ തെളിനീരിന്റെ പ്രവാഹം. അവിടെ നിന്ന് ഒഴുകിയെത്തി വാളക്കുഴിത്തോട്ടിൽ പതിക്കുന്ന ജലം ഒഴുകി കോമളത്ത് മണിമലയാറ്റിൽ പതിക്കുന്നു.നിരവധി യുവസംഘങ്ങളാണ് ഇവിടെ നീരാടാൻ എത്തുന്നത്. പായൽ മൂടിയ പാറക്കെട്ടുകളിലൂടെയുള്ള നടത്തം അപകട സാധ്യതയും വർധിപ്പിക്കുന്നു..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com