ADVERTISEMENT
വെച്ചൂച്ചിറ ∙ ഒരു രാത്രി ഇരുണ്ടുവെളുത്തപ്പോൾ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത് ഒരു കർഷകന്റെ 80 മൂട് കപ്പ. വെച്ചൂച്ചിറ നൂറോക്കാട് കണയങ്കൽ കെ.പി.ലിനോജിന്റെ പുരയിടത്തിൽ നട്ടിരുന്ന കപ്പയാണ് പന്നിക്കൂട്ടം നശിപ്പിച്ചത്. മുൻപ് കൃഷിയിടത്തിൽ കാട്ടുപന്നി ഇറങ്ങിയാൽ നാലോ അഞ്ചോ മൂട് കപ്പ മാത്രമേ നശിപ്പിച്ചിരുന്നുള്ളൂ എന്ന് ലിനോജ് പറഞ്ഞു. ഒരു രാത്രി ഇത്രത്തോളം നശിപ്പിക്കുന്നത് ഇതാദ്യമാണ്. വെച്ചൂച്ചിറ പഞ്ചായത്തിൽ വനമില്ലെങ്കിലും കാട്ടുപന്നി ശല്യം രൂക്ഷമാണ്. നൂറോക്കാട് മേഖലകളിലാണ് ശല്യം കൂടുതൽ. ടാപ്പിങ് നടത്താതെ കിടക്കുന്ന റബർ തോട്ടങ്ങളിലും മറ്റും കാട് വളർന്നിരിക്കുന്നതിനാൽ കാട്ടുപന്നികൾ വളമാക്കിയിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com