ADVERTISEMENT

കോഴഞ്ചേരി ∙ ഡിവൈഎഫ്ഐ നേതാവ് നൈജിൽ കെ.ജോണിനെ കമ്പിവടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്ന് പ്രതികളെക്കൂടി അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി തടിയൂർ കാണതാട്ടത്ത് അഖിൽ പ്രസാദ് (28), നാലാം പ്രതി വെള്ളിയറ പ്ലാച്ചേരിൽ രാം കുമാർ പി.ചന്ദ്രൻ (29) അഞ്ചാം പ്രതി ഇടത്രാമൺ കിഴക്കേ പള്ളിയിൽ സുനീഷ് പി.സുനിൽ (31) എന്നിവരെയാണ് കോയിപ്രം എസ്എച്ച്ഒ വി. സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

നേരത്തേ ഒന്നും മൂന്നും പ്രതികളായ അരുൺ ശശിയെയും അമൃതാനന്ദിനെയും അറസ്റ്റ് ചെയ്തിരുന്നു. കുറിയന്നൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സിപിഎം പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന പരാതിയെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷമായി വളർന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com