ADVERTISEMENT

തടിയൂർ ∙ ഇരട്ട സഹോദരങ്ങളുടെ താമരകളോടുള്ള ഇഷ്ടം ഇപ്പോൾ ആയിരം ഇതളുകളുടെ രൂപത്തിൽ വിരിഞ്ഞു നിൽക്കുകയാണ്. തടിയൂർ കിഴക്കേക്കര പൗർണമിയിൽ വിശാലും വിശാഖും താമരകളുടെ വിവിധ തരം ഇനങ്ങൾ ശേഖരിച്ച് വളർത്താൻ തുടങ്ങിയിട്ട് രണ്ട് വർഷത്തിലേറെയായി. പല തരത്തിലുള്ള ഇനങ്ങളെ പരീക്ഷിച്ചും വളർത്തിയെടുക്കുന്നതിനിടയിൽ സഹസ്രദള പത്മം നട്ടു പരിപാലിച്ചു. 

കഴിഞ്ഞ വർഷം ഒരു പൂവ് വിരിഞ്ഞതിന് പിന്നാലെ ഇത്തവണ ഒന്നിലധികം പൂക്കളുടെ സന്തോഷമാണ് ഇരുവർക്കും താമരപ്പൂന്തോട്ടം നൽകുന്നത്. അൾട്ടിമേറ്റ് തൗസന്റ് പെറ്റൽ എന്ന ഇനത്തിലുള്ള പൂവ് ഒരാൾ പൊക്കത്തോളം നീളത്തിലുള്ള തണ്ടുമായാണ് വിരിഞ്ഞ് നിൽക്കുന്നത്.

പ്രത്യേകം തയ്യാറാക്കിയ ചെറിയ ജലസംഭരണികളിലാണ് വ്യത്യസ്തമായ താമര ഇനങ്ങൾ വളരുന്നത്. അൻപതോളം ഇനങ്ങളാണ് ഇപ്പോൾ ഇവരുടെ പക്കലുള്ളത്. ഗ്രീൻ ആപ്പിൾ, അഖില, കാഞ്ചന, മിറാക്കിൾ, ബൂച്ച, റെഡ് ഫിലിപ്, റെഡ് പോണി, അഫക്‌ഷൻ സിക്സ്റ്റീൻ എന്നീ ഇനങ്ങൾക്ക് പുറമേ സഹസ്ര ദള പത്മത്തിലെ ഷോങ് ഷാങ് ഹോങ് തായ് എന്ന ഇനവും ഇവരുടെ പക്കലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com