ADVERTISEMENT

മല്ലപ്പള്ളി ∙ പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബിയെ സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തു. സൗമ്യയെ ഓഫിസിനുള്ളിൽ പ്രവേശിക്കുന്നത്  തടയുന്നതിനിടെ  സൗമ്യയുടെ മുടിയിൽ പിടിച്ചുവലിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 12.45ന് ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസവും സിപിഎമ്മിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിനു മുന്നിൽ പ്രതിഷേധം നടന്നിരുന്നു.

ഇടതു സ്വതന്ത്രയായി വിജയിച്ച് പ്രസിഡന്റ് സ്ഥാനത്തെത്തിയ സൗമ്യ ധാരണപ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും രാജിവയ്ക്കാത്തതിനാൽ എൽഡിഎഫ് കഴിഞ്ഞ ബുധനാഴ്ച അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാൽ ക്വോറം തികയാത്തതിനാൽ ചർച്ചയ്ക്കെടുത്തില്ല. അന്നുതന്നെ എൽഡിഎഫ് വൈസ് പ്രസിഡന്റിനെതിരെ യുഡിഎഫ് നൽകിയ അവിശ്വാസപ്രമേയ നോട്ടിസിൽ സൗമ്യ ഒപ്പിടുകയും ചെയ്തിരുന്നു. വെണ്ണിക്കുളം പോളിടെക്നിക് കോളജ് വനിത ഹോസ്റ്റലിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന പഞ്ചായത്ത് ജീപ്പിന്റെ ചില്ലുകൾ അന്നു രാത്രി ആരോ തകർത്തു. കയ്യേറ്റം സംബന്ധിച്ച് സൗമ്യ കോയിപ്രം പൊലീസിൽ പരാതി നൽകി.

പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബിയെ ഓഫിസിനുള്ളിലേക്ക് പ്രവേശിക്കുന്നത് തടയുന്ന സിപിഎം പ്രവർത്തകർ.
പുറമറ്റം പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബിയെ ഓഫിസിനുള്ളിലേക്ക് പ്രവേശിക്കുന്നത് തടയുന്ന സിപിഎം പ്രവർത്തകർ.

സിപിഎം പഞ്ചായത്ത് അംഗങ്ങളായ സാബു ബഹനാൻ, ഷിജു പി.കുരുവിള, ലോക്കൽ സെക്രട്ടറി അജിത് പ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കയ്യേറ്റമെന്നും പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു സംഭവമെന്നും സൗമ്യ പറഞ്ഞു. എന്നാൽ കാലുമാറി യുഡിഎഫിനൊപ്പം ചേർന്ന പ്രസിഡന്റിനെ പഞ്ചായത്ത് ഓഫിസിനുള്ളിൽ പ്രവേശിപ്പിക്കാതിരിക്കുക മാത്രമാണ് ചെയ്തതെന്നും കയ്യേറ്റം നടത്തിയില്ലെന്നും സിപിഎം പുറമറ്റം ലോക്കൽ സെക്രട്ടറി അജിത് പ്രസാദ് പറഞ്ഞു. ഇനിയുള്ള ദിവസങ്ങളിലും പ്രസിഡന്റിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com