ADVERTISEMENT

തുമ്പമൺ ∙ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമിക്കാൻmp ഭൂമി നൽകി പ്രവാസി. പനാറക്കിഴക്കേതിൽ പുത്തൻവീട്ടിൽ മാത്യൂസ് അലക്സാണ് (സണ്ണി) 68-ാം നമ്പർ അങ്കണവാടിക്കായി 4 സെന്റ് സ്ഥലം നൽകാൻ തയാറായത്. സർക്കാർ ഫണ്ട് ലഭ്യമായാൽ സ്മാർട് അങ്കണവാടി സ്ഥാപിക്കാനാണ് ശ്രമമെന്ന് പഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ, വാർഡ് അംഗം തോമസ് ടി.വർഗീസ് എന്നിവർ പറഞ്ഞു. മുട്ടം വടക്ക് എസ്എസ് ജംക്‌ഷനിൽ (ചുമട് താങ്ങിമുക്ക്) മാത്യൂസ് അലക്സിന്റെ വീടിനോട് ചേർന്ന സ്ഥലമാണ് അങ്കണവാടിക്കായി നൽകുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഐസിഡിഎസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചിരുന്നു. പഞ്ചായത്ത് ശിശുസൗഹൃദമാക്കുന്നതിന്റെ പ്രവർത്തനങ്ങൾ നടന്നു വരികയായിരുന്നു. 9 അങ്കണവാടികളിൽ ആറിനും സ്വന്തം കെട്ടിടമായി.മുട്ടം വടക്ക് അങ്കണവാടി വർഷങ്ങളായി വാടകക്കെട്ടിടത്തിലായിരുന്നു. കഴിഞ്ഞ ഗ്രാമസഭയിൽ പഞ്ചായത്ത് അധികൃതർ ഈ വിഷയം ശ്രദ്ധയിൽ പെടുത്തി. യോഗത്തിൽ പങ്കെടുത്തിരുന്ന മാത്യൂസ് അലക്സും മുൻ പഞ്ചായത്ത് അംഗം കൂടിയായ ഭാര്യ ലീലാമ്മ മാത്യുവും സ്ഥലം നൽകുന്നതിനു സന്നദ്ധത അറിയിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com