ADVERTISEMENT

കൗതുകങ്ങൾക്കും കണ്ടുപിടിത്തങ്ങൾക്കും പ്രായം ഒരുപ്രശ്നമേയല്ല. ഇനി ആണെങ്കിലും അതുസമ്മതിക്കാൻ അലക്സ് ജി.ചാക്കോ തയാറുമല്ല. 74ാംവയസ്സിൽ സ്വന്തമായി സൗരോർജ കാർഗോ ലിഫ്റ്റ് നിർമിച്ചയാൾ എങ്ങനെ പ്രായം പരിധിയാകുമെന്നു സമ്മതിക്കും?

വൈദ്യുതിച്ചെലവു കുറച്ചു കൊണ്ടുവരേണ്ട കാലത്തു സൗരോർജത്തിൽ പ്രവർത്തിക്കുന്ന കാർഗോ ലിഫ്റ്റ് സ്വന്തമായി നിർമിച്ച് ഉപയോഗിക്കുകയാണു കൊച്ചു പടിപ്പുര വീട്ടിൽ അലക്സ്.ജി.ചാക്കോ. ഉപയോഗശൂന്യമായ വീട്ടുപകരണങ്ങളും ഫർണിച്ചറുകളും വീടിന്റെ മുകൾ തട്ടിലെത്തിക്കാൻ ലിഫ്റ്റ് വേണമെന്ന ആശയത്തിൽ നിന്നാണു  തുടക്കം. തുടർന്നു വൈദ്യുതി മോട്ടറും സൈക്കിളിന്റെ ചെയിൻ, പെഡൽ,റിം, കപ്പി, റോപ് എന്നിവയും ഉപയോഗിച്ചു വീടിനോടു ചേർന്ന് 120 കിലോഗ്രാം ഭാരം വഹിക്കാൻ ശേഷിയുള്ള ആദ്യ ലിഫ്റ്റ് സ്ഥാപിച്ചു. അഞ്ചു വർഷം കഴിഞ്ഞു വീണ്ടും കുറച്ചു കൂടി ശേഷി വരുന്ന തരത്തിൽ മറ്റൊരെണ്ണം ആധുനിക രീതിയിൽ നിർമിച്ചു. 

ഏതാനും ദിവസങ്ങൾക്കു മുൻപു മനസ്സിലുയർന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണു ലിഫ്റ്റിനു സൗരോർജത്തിൽ പ്രവർത്തിക്കാൻ കഴിയും വിധത്തിൽ സാങ്കേതിക മാറ്റം വരുത്തിയത്. എസി മോട്ടർ മാറ്റി 750 വാട്ട്സ്  ശേഷിയുള്ള ഡിസി മോട്ടറും 150 വാട്ട് ശേഷിയുള്ള രണ്ടു സോളാർ പാനലും സ്ഥാപിച്ചു. ഭാരം മുകളിലേക്കും താഴേക്കും കൊണ്ടുപോകാനുള്ള കാർഗോ കാർ, അനുയോജ്യമായ കൗണ്ടർ വെയിറ്റ്, കപ്പി, കയർ, റിമോട്ട് സംവിധാനത്തിൽ പ്രവർത്തിപ്പിക്കാവുന്ന നിയന്ത്രണോപാധി എന്നിവയാണു മറ്റു പ്രധാന ഭാഗങ്ങൾ. സൗരോർജം ലഭിച്ചില്ലെങ്കിൽ വൈദ്യുതിയിലും പ്രവർത്തിപ്പിക്കാം.

സൗരോർജ ലിഫ്റ്റിൽ 150 കിലോഗ്രാം ഭാരം 40 സെക്കൻഡ് കൊണ്ട് ഏഴര മീറ്റർ ഉയരത്തിൽ എത്തിക്കാൻ കഴിയും. പ്രത്യേക ബ്രേക്കിങ് സംവിധാനമൊരുക്കി ലിഫ്റ്റിന്റെ ഭാരം വഹിക്കുന്ന ശേഷി കൂട്ടാൻ കഴിയുമെന്നും വെൽഡിങ് ജോലികൾക്കു മാത്രമാണു മറ്റൊരാളുടെ സഹായം തേടിയതെന്നും അലക്സ് പറഞ്ഞു. പ്രാദേശികമായി ലഭിക്കുന്ന സാമഗ്രികൾ ഉപയോഗിച്ചാണ് വാണിജ്യ ആവശ്യത്തിനും ഉപയോഗിക്കാവുന്ന ലിഫ്റ്റ് സ്വന്തമായി നിർമിച്ചത്.1967 ൽ തിരുവനന്തപുരം സെൻട്രൽ പോളിടെക്നിക് കോളജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടി. തുടർന്നു കെഎസ്ഇബിയിൽ നിന്ന് അസി.എൻജിനീയറായി വിരമിച്ചു. ഇതിനിടയിൽ വിദേശത്തും ജോലി നോക്കി. ഒഴിവു സമയങ്ങളിലാണു പ്രായാധിക്യത്തിലും പഠിച്ച വിദ്യകളുടെ പരീക്ഷണങ്ങൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com