ADVERTISEMENT

സൗര സ്പോട്ട് റജിസ്ട്രേഷൻ 

മണിപ്പുഴ ∙ സബ്സിഡി നിരക്കിൽ സൗരോർജം സ്ഥാപിക്കുന്നതിനായി കെഎസ്ഇബിയുടെ മണിപ്പുഴ ഇലക്ട്രിക്കൽ സബ് ഡിവിഷനിൽ നാളെയും കടപ്ര ഇലക്ട്രിക്കൽ സെക്‌ഷനിൽ 9നും മണിപ്പുഴ ഇലക്ട്രിക്കൽ സെക്‌ഷനിൽ 30നും രാവിലെ 10 മുതൽ 5 വരെ സൗര സ്പോട്ട് റജിസ്ട്രേഷൻ നടക്കും.

ഗതാഗതം നിരോധിച്ചു

തിരുവല്ല ∙ സബ് ട്രഷറിക്കു സമീപം ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിനു മുൻവശം നിൽക്കുന്ന മരത്തിന്റെ ശിഖരം മുറിച്ചുമാറ്റുന്നതിനാൽ ഇന്ന്  ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ അനുബന്ധ പാത സ്വീകരിക്കേണ്ടതാണ്.

കുരുമുളക്‌ കൃഷി പരിശീലനം

തെള്ളിയൂർ ∙ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ കുരുമുളകു കൃഷി എന്ന വിഷയത്തിൽ 28നു 10ന് പരിശീലനം നടത്തുന്നു. 27ന് 3 മണിക്ക് മുൻപ് റജിസ്റ്റർ ചെയ്യണം. 94478 01351.

ഒഴിവുകൾ

നിരണം ∙ മുകളടി ഗവ. യുപി സ്കൂളിൽ പാർട്ട് ടൈം ജൂനിയർ ഹിന്ദിക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുണ്ട്. 28ന് 10.30ന് അസ്സൽ സർട്ടിഫിക്കറ്റുമായി എത്തണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com