മന്ത്രി വീണ വേറെ വഴിയിലൂടെ എത്തി: കരിങ്കൊടി കാട്ടാനുള്ള യൂത്ത് കോൺഗ്രസ് ശ്രമം പാളി

veena-george-5
വീണാ ജോർജ്
SHARE

അടൂർ ∙ മന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിക്കാനുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം ഇന്നലെ പാളി. പഴകുളത്തു നടന്ന ജില്ലാ മത്സ്യ വ്യവസായ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനത്തിന് മന്ത്രി വീണാ ജോർജ് വേറെ വഴിയിലൂടെ എത്തിയതോടെ കരിങ്കൊടി പ്രതിഷേധം നടന്നില്ല. മന്ത്രി, അടൂർ ടൗൺ വഴി കെപി റോഡിലൂടെ പഴകുളത്ത് എത്തുമെന്ന പ്രതീക്ഷയിൽ പഴകുളത്തിനും ഹൈസ്കൂൾ ജംക്‌ഷനുമിടയിലായിരുന്നു യൂത്ത്കോൺഗ്രസ് പ്രവർത്തകർ നിലയുറപ്പിച്ചിരുന്നത്.

ഇതറിഞ്ഞ് അടൂർ മുതൽ സമ്മേളനം നടക്കുന്ന വേദിക്കു മുൻപിൽവരെ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. എന്നാൽ മന്ത്രി പത്തനംതിട്ട ഭാഗത്തുനിന്ന് അടൂർ ടൗണിൽ വരാതെ പന്തളം–കുരമ്പാല–പഴകുളം റൂട്ടിലൂടെയാണു വലിയകുളം ജംക്‌ഷനു സമീപത്തുള്ള സമ്മേളനവേദിയിൽ എത്തിയത്. ഇതിനിടയിൽ കരിങ്കൊടി പ്രതിഷേധക്കാരെ കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് പാഞ്ഞു. പല സ്ഥലങ്ങളിലും പൊലീസ് ക്യാംപ് ചെയ്തിട്ടുമുണ്ടായിരുന്നു.

ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞു മന്ത്രി തിരികെ കായംകുളംവഴി തിരുവനന്തപുരം ഭാഗത്തേക്കു പോയതോടെയാണു മുൾമുനയിൽ നിന്നിരുന്ന പൊലീസുകാർക്കു ശ്വാസം നേരെവീണത്. കഴിഞ്ഞ ദിവസം ചേന്നമ്പള്ളിയിൽ ഉദ്ഘാടന ചടങ്ങിന് എത്തി മടങ്ങുമ്പോൾ അടൂർ ഹൈസ്കൂൾ ജംക്‌ഷനിൽ പൊലീസിനെ വെട്ടിച്ച് യൂത്ത്കോൺഗ്രസ് പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാട്ടിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS