ADVERTISEMENT

അടൂർ ∙ രണ്ടാം പിണറായി സർക്കാരിന്റെ വികസന, ജനക്ഷേമ പ്രവർത്തനങ്ങളെ അട്ടിമറിക്കുന്നതിനുവേണ്ടി കോൺഗ്രസ് പാർട്ടി ഇപ്പോൾ ഉയർത്തിക്കൊണ്ടിരിക്കുന്ന കരിങ്കൊടി കുറഞ്ഞത് രണ്ടുപതിറ്റാണ്ട് ഉയർത്തിക്കൊണ്ടു നടക്കേണ്ടി വരുമെന്നു മന്ത്രി വീണാ ജോർജ്. എൽഡിഎഫ് സർക്കാർ കുറഞ്ഞത് രണ്ടു പതിറ്റാണ്ടെങ്കിലും ജനങ്ങൾക്കൊപ്പമുണ്ടാകും. അതിനാൽ അടുത്തിടെയെങ്ങും കോൺഗ്രസിന് കരിങ്കൊടി താഴ്ത്തേണ്ടി വരില്ല. സ്വന്തം കൊടിമരത്തിനു പകരമായി കരിങ്കൊടി കൊണ്ടു നടക്കേണ്ടി വരും.

നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമാണു കോൺഗ്രസ് പാർട്ടി അവരുടെ കൊടിമാറ്റി കരിങ്കൊടി ഉയർത്തുന്നത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ ദുഃഖമായിട്ടാണ് അവർ ഇങ്ങനെ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. പഴകുളത്ത് മത്സ്യ വ്യവസായ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മത്സ്യത്തൊഴിലാളികൾക്കു ലഭിക്കുന്ന ആനുകൂല്യം അനുബന്ധ തൊഴിലാളികൾക്കുകൂടി നൽകുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം സിഐടിയു സംസ്ഥാന വൈസ്പ്രസിഡന്റ് പി.ജെ.അജയകുമാർ ഉദ്ഘാടനം ചെയ്തു. അസീസ് റാവുത്തർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം. സഫറുള്ള, എം.എം.ഹുസൈൻ, പി.ടി.നസീർ, അയൂബ് ഖാൻ, സക്കീർ അലങ്കാരത്ത്, ഷൈജു വലിയവിള, പ്രഭാവതി, എസ്. മനോജ്, രാജീവ്, രാജുമോൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: അസീസ് റാവുത്തർ (പ്രസി), സക്കീർ അലങ്കാരത്ത് (ജന.സെക്ര), ഷൈജു വലിയവിള (ട്രഷ).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com