വൺവേ തെറ്റിച്ച് തലങ്ങും വിലങ്ങും വാഹനങ്ങളോടിക്കുന്നവർ ജാഗ്രതൈ, പൊലീസുണ്ട്

വൺവേ തെറ്റിച്ച് ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിലൂടെ ഓടുന്ന വാഹനങ്ങൾ പൊലീസ് തടഞ്ഞപ്പോൾ.
SHARE

റാന്നി ∙ ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിലൂടെ തലങ്ങും വിലങ്ങും വാഹനങ്ങളോടിക്കുന്നവർ ജാഗ്രതൈ. വൺവേ തെറ്റിച്ചോടുന്ന വാഹനങ്ങൾ പിടികൂടാൻ പൊലീസ് രംഗത്തുണ്ട്. പൊലീസിന്റെ മുന്നിൽപെട്ടാൽ പെറ്റിക്കേസ് ഉറപ്പ്. ബസ് ടെർമിനലിനു മുന്നിൽ പിക്കപ് വാനിടിച്ച് യുവതിക്കു പരുക്കേറ്റ സംഭവത്തെ തുടർന്ന് അന്യ വാഹനങ്ങൾ സ്റ്റാൻഡ് കയ്യടക്കുന്നത് വ്യാപക പരാതിക്ക് ഇടയാക്കിയിരുന്നു. സ്റ്റാൻഡിലെ വാഹന പാർക്കിങ്ങിനു പുറമേ കുറുക്കുവഴിയിലൂടെ വാഹനങ്ങൾ സ്റ്റാൻഡിലെത്തുന്നതും പ്രശ്നം സൃഷ്ടിക്കുന്നു.

അനധികൃത ഓട്ടോ സ്റ്റാൻഡും സ്റ്റാൻഡിലുണ്ട്. ഇവർക്കെതിരെ പൊലീസ് നടപടിയെടുക്കാത്തത് വിവാദമായിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ മുതൽ പൊലീസ് നടപടി കടുപ്പിച്ചത്. അനധികൃതമായി സ്റ്റാൻഡിൽ പ്രവേശിക്കുന്ന വാഹനങ്ങളുടെ പേരിൽ പെറ്റി കേസെടുക്കുകയാണ്. കൂടാതെ ഇനി സ്റ്റാൻഡിലൂടെ എത്തരുതെന്ന് താക്കീതും ചെയ്യുന്നുണ്ട്. തുടർന്നുള്ള ദിവസങ്ങളിലും നടപടി കടുപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. വൺവേ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് പൊലീസിന്റെ നീക്കം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS