വിടപറഞ്ഞത് ശബരിമല തീർഥാടക വഴിയിലെ സേവന സാന്നിധ്യം

കഴിഞ്ഞ ശബരിമല തീർഥാടന കാലത്ത് ക്തർക്ക് അന്നദാനത്തിനുള്ള അരി സമാഹരണം അയ്യപ്പ സേവാസംഘം ദേശീയ സെക്രട്ടറി രാജീവ് കോന്നിയുടെ (മുൻനിരയിൽ ഇടത്തുനിന്ന് മൂന്നാമത്) നേതൃത്വത്തിൽ നടത്തിയപ്പോൾ. (ഫയൽ ചിത്രം)
SHARE

പത്തനംതിട്ട ∙ ശബരിമലയിലെത്തുന്ന ഭക്തരെ സേവിക്കുന്നത് അയ്യപ്പ പൂജയാക്കി മാറ്റിയ അയ്യപ്പ സേവാ സംഘം ദേശീയ സെക്രട്ടറി രാജീവ് കോന്നിയുടെ വേർപാട് തീർഥാടകർക്ക് നൊമ്പരമായി. അയ്യപ്പ സേവാസംഘത്തിന്റെ നേതൃത്വത്തിൽ അന്നദാനം തുടങ്ങുന്നതിനു നേതൃത്വം നൽകിയവരിൽ പ്രധാനിയായിരുന്നു രാജീവ്. സന്നിധാനം, പമ്പ, എരുമേലി, നിലയ്ക്കൽ, കാനനപാതയിലെ അഴുത, ഇഞ്ചിപ്പാറകോട്ട, എന്നിവിടങ്ങളിൽ ക്യാംപ് ഓഫിസറായി സേവനം അനുഷ്ഠിച്ചു.

കരിമല വഴി കാട്ടുപാതയിലൂടെ കാൽനടയായി എത്തുന്ന തീർഥാടകർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ നേരിട്ടു മനസ്സിലാക്കിയാണ് അഴുത, ഇഞ്ചിപ്പാറക്കോട്ട എന്നിവിടങ്ങളിൽ സംഘത്തിന്റെ  ക്യാംപുകൾ തുടങ്ങിയത്. ഒറ്റയടിപ്പാത മാത്രമുള്ള കാട്ടുവഴിയിലൂടെ തലച്ചുമടായി അരിയും പച്ചക്കറികളും എത്തിച്ചാണ് അന്നദാനം നടത്തിവന്നത്. കഴിഞ്ഞ തീർഥാടന കാലത്ത് പമ്പ, നിലയ്ക്കൽ എന്നീ ക്യാംപുകളുടെ ചുമതല വഹിച്ചു.

ഇതിനുള്ള അരിയും സാധനങ്ങളും ഭക്തരിൽനിന്നു സ്വീകരിച്ച് എത്തിക്കുന്നതിനും അദ്ദേഹം തന്നെയാണ് മുൻകയ്യെടുത്തതും. ശബരിമലയിൽ പുതിയ സ്വർണ കൊടിമരം നിർമിക്കുന്നതിന് ആവശ്യമായ ലക്ഷണമൊത്ത  തേക്കുതടി കുമ്മണ്ണൂർ വനത്തിൽ  തിരച്ചിൽ നടത്തി കണ്ടെത്താൻ ദേവസ്വം ബോർഡ്, കൊടിമര ശിൽപികൾ എന്നിവരെ സഹായിച്ചവരിൽ പ്രധാനിയായിരുന്നു രാജീവ് കോന്നി. 

ശബരിമല തീർഥാടന ഒരുക്കങ്ങൾക്കായി  സർക്കാർ വിളിക്കുന്ന എല്ലാ യോഗങ്ങളിലും അയ്യപ്പ സേവാ സംഘത്തെ  പ്രതിനിധീകരിച്ച് പങ്കെടുക്കുകയും  അവ നടപ്പാക്കുന്നതിനു  മുന്നിട്ടിറങ്ങുകയും ചെയ്തു. മണ്ഡല പൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ  ചാർത്തുന്ന തങ്ക അങ്കിയുമായി എത്തുന്ന ഘോഷയാത്രയ്ക്ക്  സ്വീകരണം ഒരുക്കുന്നതിനും  പമ്പയിൽ നിന്നു സന്നിധാനത്തേക്ക്  അങ്കി ചുമക്കുന്ന  സംഘം പ്രവർത്തകരെ നിശ്ചയിക്കുന്നതിലും സജീവ പങ്കാളിയായിരുന്നു.

അയ്യപ്പ സേവാസംഘം  ദേശീയ സെക്രട്ടറി  ആയിരിക്കുമ്പോൾ തന്നെ പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കൂടിയാണ്. കോന്നിയിലെ മന്നം മെമ്മോറിയൽ എൻഎസ്എസ് ഐടിസിയുടെ പ്രിൻസിപ്പൽ എന്ന നിലയിൽ ഒട്ടേറെ ശിഷ്യരും ഉണ്ട്. രാജീവ് കോന്നിയുടെ  നിര്യാണത്തിൽ അയ്യപ്പ സേവാസംഘം ദേശീയ ജനറൽ സെക്രട്ടറി എൻ.വേലായുധൻ നായർ അനുശോചിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS