ADVERTISEMENT
കോന്നി ∙ സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സ്ത്രീക്ക് കുത്തേറ്റു. തിരുവനന്തപുരം നേമം സ്വദേശിനി അമ്പിളിക്കാണ് (55) കുത്തേറ്റത്. ചിറ്റൂർമുക്കിനു സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ പയ്യനാമൺ സ്വദേശി മോഹൻ കുമാറിന്റെ വീട്ടിൽ വച്ചായിരുന്നു സംഭവം.സംഭവുമായി ബന്ധപ്പെട്ട് മോഹൻകുമാറിനെ പൊലീസ് തിരയുന്നു. ഇവർ തമ്മിൽ സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നതായും ഇതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിനു കാരണമെന്നും അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു.കഴുത്തിനു കുത്തേറ്റ നിലയിൽ അയൽവീട്ടിലേക്കെത്തിയ അമ്പിളിയെ പൊലീസിന്റെ സഹായത്തോടെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com