ADVERTISEMENT

പത്തനംതിട്ട∙ കെഎസ്ആർടിസി  ബസ് ടെർമിനലിൽ  എത്തുന്നവർ ചെളിവെള്ളത്തിൽ  ഇറങ്ങണം. പണികൾ പൂർത്തിയാക്കി  പുതിയ  ടെർമിനലിലേക്കു  ബസ് സർവീസ് മാറ്റിയിട്ട് ഒരാഴ്ച തികയും മുൻപാണു സ്റ്റാൻഡിൽ ചെളിവെള്ളം കെട്ടിക്കിടന്നു യാത്രക്കാർ ബുദ്ധിമുട്ടുന്നത്. യാഡ് പൂട്ടുകട്ട പാകി. ബാക്കി സ്ഥലം കോൺക്രീറ്റ് ചെയ്തു.  നിരപ്പ് നോക്കുകയോ വെള്ളം ഒഴുകി പോകാനുള്ള  സംവിധാനം ഒരുക്കുകയോ  ചെയ്യാത്തതാണു ചെളിവെള്ളം കെട്ടിക്കിടക്കാൻ കാരണം.  അമല ഹോട്ടലിന്റെ  എതിർവശത്തു കൂടിയാണു  സ്റ്റാൻഡിലേക്ക്  ബസ് കയറുന്നത്.  

പാർക്കിങ് സൗകര്യം നോക്കി സ്റ്റാൻഡിലെ  ചെളിവെള്ളത്തിൽ ബസ് നിർത്തി യാത്രക്കാരെ ഇറക്കുന്നത് പതിവായെന്നും പരാതിയുണ്ട്. പൂട്ടുകട്ട ഇട്ട ഭാഗത്ത് ചെളിവെള്ളം ഇല്ല. ഇവിടെ    ചില ഡ്രൈവർമാർ മാത്രമാണ് യാത്രക്കാരെ ഇറക്കുന്നത്.  ഇപ്പോൾ  4 എടിഒമാർ ഇവിടെയുണ്ട്. യാത്രക്കാർ പലതവണ പരാതി പറഞ്ഞിട്ടും ചെളിവെള്ള പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കാൻ  ആരും തയാറായിട്ടില്ല.ബസുകൾ ഡീസൽ നിറയ്ക്കുന്ന ഭാഗവും  താറുമാറായി ചെളിവെള്ളം  കെട്ടിക്കിടക്കുകയാണ്. അവിടേക്ക്  യാത്രക്കാർ എത്തുന്നില്ല എന്നതാണ്  ആശ്വാസം. . പക്ഷേ ഗാരിജിൽ നിന്നു പുറത്തേക്ക് ബസുകൾ ഇറങ്ങുന്ന വഴിയാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com