ADVERTISEMENT
മണ്ണടി ∙ ചെട്ടിയാരഴികത്ത് പാലത്തിന്റെ നിർമാണ ജോലികൾ നീളുന്നു. 2019 ജൂലൈ 29 ന് നിർമാണോദ്ഘാടനം നടന്നെങ്കിലും മാസങ്ങൾ കഴിഞ്ഞാണ് നിർമാണ ജോലികൾ തുടങ്ങിയത്. പാലത്തിന്റെ രൂപകൽപനയിലുൾപ്പെടെ കാലതാമസം നേരിട്ടിരുന്നു. 2021 ജൂലൈ 28 ന് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടത്.ഇതിനിടയിൽ ലോക്ഡൗണും പ്രളയവും കടന്നു വന്നു.ഇതുവരെ രണ്ടു തൂണുകൾ, ഇരു ഭാഗത്തെയും അബട്ട്മെന്റ്, രണ്ടാമത്തെ തൂൺ വരയുള്ള ബീം എന്നിവയുടെ നിർമാണം പൂർത്തിയായി. തെക്കു ഭാഗത്തുള്ള അബട്ട്മെന്റിലേക്ക് ബീം നിർമിക്കാനുള്ള ജോലികൾ തുടരുന്നു. ഇതിനു ശേഷം സ്പാനുകൾ സ്ഥാപിച്ച് സമീപന പാതകളുടെ നിർമാണവും പൂർത്തീകരിച്ചെങ്കിൽ മാത്രമേ പാലം ഗതാഗത യോഗ്യമാവുകയുള്ളൂ. മഴക്കാലമായതോടെ ആറ്റിൽ ജലപ്രളയമുണ്ടായാൽ പാലത്തിന്റെ നിർമാണം പൂർത്തിയാക്കാൻ ഇനിയും മാസങ്ങൾ വേണ്ടി വരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com