ADVERTISEMENT

വെച്ചൂച്ചിറ ∙ മഴ കനത്തതോടെ കൊച്ചവൻ തമ്പിക്കും ഭാര്യ സുകുമാരിക്കും സ്വന്തം വീട്ടിൽ കഴിയാൻ ഭയമാണ്. അടിത്തറയ്ക്കു തകർച്ച നേരിടുന്ന വീട് തകർന്നു വീഴുമോയെന്ന ഭയമാണവർക്ക്. മണ്ണടിശാല പരുവ പ്ലാമൂട്ടിൽ കൊച്ചവൻ തമ്പിക്ക് പട്ടയമില്ലാത്ത 1.50 സെന്റ് ഭൂമിയാണുള്ളത്. പരുവ ക്ഷേത്രത്തിനു സമീപം തോടിന്റെ തീരത്തെ പുറമ്പോക്ക് ഭൂമിയാണിത്.

20 വർഷം മുൻപ് പഞ്ചായത്തിൽ നിന്നു കിട്ടിയ വീട്ടിലാണ് ഇവർ താമസിക്കുന്നത്. ഓരോ മഴക്കാലത്തും മലവെള്ളപ്പാച്ചിൽ വീടിന്റെ അടിത്തറ തകരുകയാണ്. 2015 ഡിസംബർ 20ന് മുഖ്യമന്ത്രിയുടെ പൊതുജന സമ്പർക്ക പരിപാടിയിൽ കൊച്ചവൻ തമ്പി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പട്ടികവർഗ ക്ഷേമ ഓഫിസർ നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. തുടർന്ന് ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതിയിൽ കൊച്ചവൻ തമ്പിയെയും ഉൾപ്പെടുത്തിയതാണ്.

കൊല്ലമുള വില്ലേജിൽ 25 സെന്റ് സ്ഥലം കൊച്ചവൻ തമ്പി കണ്ടെത്തിയിരുന്നു. രേഖകൾ ഭൂഉടമ പട്ടികവർഗ ക്ഷേമ ഓഫിസിൽ നൽകിയതാണ്. എന്നാൽ തുടർ നടപടി ഉണ്ടായില്ല. ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതിയിൽ ഭൂമി വിലയ്ക്കു വാങ്ങി ഏതാനും കുടുംബങ്ങൾക്കു വിതരണം ചെയ്യുന്നതിന് പട്ടികവർഗ ക്ഷേമ വകുപ്പ് ഇപ്പോൾ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ഇതിൽ തന്നെയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കൊച്ചവൻ തമ്പി ജില്ലാ കലക്ടർക്കു പരാതി നൽകി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com