പണിപൂർത്തിയാക്കാത്ത ഓടയിലേക്ക് ടിപ്പർലോറി മറിഞ്ഞു

മല്ലപ്പള്ളി – പുല്ലാട് റോഡിൽ വെണ്ണിക്കുളം പൂവത്തിളപ്പിൽ ടിപ്പർലോറി നിർമാണം പൂർത്തിയാകാത്ത ഓടയ്ക്കുള്ളിലേക്ക് ചരിഞ്ഞപ്പോൾ.
മല്ലപ്പള്ളി – പുല്ലാട് റോഡിൽ വെണ്ണിക്കുളം പൂവത്തിളപ്പിൽ ടിപ്പർലോറി നിർമാണം പൂർത്തിയാകാത്ത ഓടയ്ക്കുള്ളിലേക്ക് ചരിഞ്ഞപ്പോൾ.
SHARE

മല്ലപ്പള്ളി ∙ പുല്ലാട് റോഡിൽ വെണ്ണിക്കുളം പൂവത്തിളപ്പിലെ പണി പൂർത്തീകരിക്കാത്ത ഓടയിൽ ടിപ്പർലോറി മറിഞ്ഞു.നേരത്തെയുണ്ടായിരുന്ന ഓട പുനരുദ്ധരിക്കാതിരുന്നിടത്തേക്കാണു ടിപ്പർലോറി ചരിഞ്ഞത്. ഇന്നലെ രാവിലെയുണ്ടായ അപകടത്തിൽ നിന്നു ഭാഗ്യംകൊണ്ടാണു ലോറി ഡ്രൈവർക്കു കാര്യമായ പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. കേന്ദ്ര റോഡ് വികസനപദ്ധതിയിൽ 2017–2018ൽ റോഡ് നവീകരണത്തിന് 15 കോടി രൂപ അനുവദിച്ചുവെങ്കിലും 11.72 കോടി രൂപയുടെ നിർമാണപ്രവൃത്തികൾക്കാണ് അനുമതിയുണ്ടായിരുന്നത്. കുറേ തുക നികുതിയിനത്തിൽ ഒടുക്കേണ്ടിവന്നു. ഇതിനെല്ലാം പുറമേ മിച്ചം ലഭിച്ച 57 ലക്ഷം രൂപയുടെ പ്രവൃത്തികളും നടത്തുന്നതിന് എസ്റ്റിമേറ്റെടുത്തിരുന്നു. നിലവിലുള്ള ഓട പുനരുദ്ധരിക്കുന്നതിനും മൂടി സ്ഥാപിക്കുന്നതിനും ഐറിഷ് ഓടയും നിർമിക്കുന്നതിനായിരുന്നു പദ്ധതി. 

എന്നാൽ, നാമമാത്രമായ ഇടങ്ങളിൽ ഐറിഷ് ഓടയും ചില സ്ഥലത്ത് നേരത്തെയുണ്ടായിരുന്ന ഓടയും പുനരുദ്ധരിച്ചുവെങ്കിലും ഭൂരിഭാഗം സ്ഥലങ്ങളിലും പഴയസ്ഥിതിയിൽ തന്നെ തുടരുകയാണ്. ഇപ്പോൾ പണികൾ നിലച്ചിരിക്കുകയാണ്.  വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന ബോർഡുകൾ കുറവ്. റോഡ് പൂർണതോതിൽ നിർമാണം നടത്താത്തതും വാഹനയാത്രക്കാർക്കു അപകടഭീഷണിയാകുന്നു. അപകടകരമായ വളവുകളിലും വേണ്ടത്ര ദിശാസൂചക ബോർഡ് സ്ഥാപിച്ചിട്ടില്ല. വർഷങ്ങളുടെ പഴക്കമുള്ള കലുങ്കുകൾ പുനരുദ്ധരിച്ചെങ്കിലും ഇതിനോടു ചേർന്ന് ഓട നിർമിക്കാത്ത സ്ഥലങ്ങളുമുണ്ട്. കഷായപ്പടിയിലും കീഴ്‌വായ്പൂര് കവലയ്ക്കു സമീപവും പ്രയോജനകരമല്ലാത്ത ഇത്തരം കലുങ്ക് കാണാൻ കഴിയും.  സംസ്ഥാനപാതയായിട്ടും അതിന്റെ നിലവാരത്തിൽ നിർമാണപ്രവൃത്തികൾ നടത്താത്തതുമൂലം ജില്ലാ റോഡിന്റെ ഗണത്തിൽപോലും ഉൾപ്പെടുത്താൻ കഴിയില്ലെന്നാണ് യാത്രക്കാർ പറയുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS