പൈലിങ് ജോലിയുടെ ഗതാഗത തടസം, പോരാഞ്ഞ് സമ്മേളന പന്തലും; കാര്യങ്ങൾ ഒരു വഴിക്കായി

അബാൻ മേൽപാലത്തിന്റെ പൈലിങ് ജോലികൾ നടക്കുന്നതിനാൽ ഗതാഗതം തിരിച്ചുവിട്ട ഭാഗത്ത് തടസ്സം ഉണ്ടാകുന്ന വിധത്തിൽ സമ്മേളനത്തിനായി പന്തൽ കെട്ടി അടച്ച നിലയിൽ. ചിത്രം: മനോരമ
അബാൻ മേൽപാലത്തിന്റെ പൈലിങ് ജോലികൾ നടക്കുന്നതിനാൽ ഗതാഗതം തിരിച്ചുവിട്ട ഭാഗത്ത് തടസ്സം ഉണ്ടാകുന്ന വിധത്തിൽ സമ്മേളനത്തിനായി പന്തൽ കെട്ടി അടച്ച നിലയിൽ. ചിത്രം: മനോരമ
SHARE

പത്തനംതിട്ട ∙ അബാൻ മേൽപാലം നിർമാണത്തിനായുള്ള  പൈലിങ് ജോലികൾ  നടക്കുന്നതിനാൽ  ഗതാഗതം തിരിച്ചു വിട്ട ഭാഗത്ത്  ഒരുക്കിയ സമ്മേളന പന്തൽ ജനങ്ങളെ വലച്ചു.പുതിയ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപമാണ് മേൽപാലത്തിനുള്ള പൈലിങ് ജോലികൾ നടക്കുന്നത്. അതിനാൽ റിങ് റോഡിൽ  ഗതാഗത തടസ്സം ഉണ്ട്. പുതിയ ബസ് സ്റ്റാൻഡിന്റെ  മുറ്റത്തുകൂടി സ്റ്റേജിനു മുൻപിൽ എത്തി രണ്ട് ഭാഗത്തു കൂടി റോഡിൽ ഇറങ്ങി അബാൻ ജംക്‌‌ഷനിലേക്കു വാഹനങ്ങൾക്ക് പോകാനുള്ള സംവിധാനം നഗരസഭയും  കച്ചവടക്കാരും  ചേർന്ന്  ഒരുക്കിയിട്ടുണ്ട്. 

എൽഡിഎഫ് സമ്മേളനത്തിനായി ഒരുക്കിയ പന്തൽ ഈ വഴിയിലാണ്. അതിനാൽ വാഹനങ്ങൾക്ക്  കടന്നു പോകാൻ കഴിയാതെ  ഗതാഗതം തടസ്സപ്പെട്ടു. ഇത് അറിയാതെ ബസുകൾ ഉൾപ്പെടെ  ഇവിടേക്ക്  വന്നു. കടന്നു പോകാൻ കഴിയില്ലെന്നു കണ്ട് പിന്നോട്ട് എടുത്ത് ബസ് സ്റ്റാൻഡിന്റെ  പിന്നിലൂടെ തിരിഞ്ഞു പോകേണ്ടിവന്നു. ബസുകൾ പിന്നിലേക്ക് എടുക്കുന്ന അത്രയും സമയം  മറ്റ് വാഹനങ്ങൾക്കും കടന്നു പോകാൻ കഴിയാതെ ബുദ്ധിമുട്ടേണ്ടി വന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS