പുറം ഭാഗം കടുത്ത പച്ച നിറം,അടിഭാഗം മുഷിഞ്ഞ വെള്ള നിറം; പറക്കും തവളയെ കണ്ടെത്തി

പറക്കും തവളകൾ.
SHARE

സീതത്തോട് ∙ പശ്ചിമഘട്ട മഴക്കാടുകളിൽ കാണുന്ന പറക്കും തവളകൾ (ഇളിത്തേമ്പൻ തവള) മൂന്നുകല്ല് പ്രിയ ഭവനിൽ പ്രവീണിന്റെ വീട്ടിൽ അതിഥിയായി എത്തി. കഴിഞ്ഞ ദിവസം രാവിലെയാണ് വീടിനോടു ചേർന്ന റബർ മരത്തിൽ 2 തവളകളെ ഒന്നിച്ച് കാണുന്നത്.

ശരീരത്തിന്റെ പുറം ഭാഗം കടുത്ത പച്ച നിറവും അടിഭാഗം മുഷിഞ്ഞ വെള്ള നിറവുമാണ്. വളരെ മെലിഞ്ഞ ശരീരമുള്ള ഇവയുടെ കൈകാലുകൾ തീരെ നേർത്തതും വിരലുകൾ വളരെ ചെറുതുമാണ്. ഒരു വൃക്ഷത്തിൽനിന്നു മറ്റൊരു വൃക്ഷത്തിലേക്കു ഒഴുകി പറക്കാൻ കഴിവുള്ള ഈ തവളകൾ മിക്കപ്പോഴും ഇലകൾക്കിടയിൽ ഒളിച്ചിരിക്കുകയാണ് പതിവ്. പകൽ സമയം ഉറങ്ങുകയും രാത്രി സഞ്ചരിക്കുകയും ഇര പിടിക്കുകയും ചെയ്യും. ശരീരത്തിനടിയിലുള്ള നേർത്ത പാട ഉപയോഗിച്ചാണ് പറക്കൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS