ADVERTISEMENT

ചാത്തങ്കരി ∙ ഒരു വർഷമായി പൊളിഞ്ഞുകിടന്ന കലുങ്ക് പൊതുമരാമത്ത് വകുപ്പ് നിർമിക്കാൻ തുടങ്ങിയതോടെ നാട്ടിലെ ജലവിതരണ പൈപ്പ് തകർന്നു. വെള്ളംകുടി മുട്ടിയ നാട്ടുകാർ പരാതിയുമായി എത്തിയപ്പോഴാണ് കലുങ്കുപണി തുടങ്ങിയതും പൈപ്പ് പൊട്ടിയതും ജലവിഭവ വകുപ്പ് അറിയുന്നത്. പരിഹാരം ആവശ്യപ്പെട്ടപ്പോൾ കിട്ടിയത് നിഷേധിക്കുന്ന മറുപടിയും.പെരിങ്ങര പഞ്ചായത്ത് 14-ാം വാർഡിലാണ് സംഭവം. മുളമൂട്ടിൽ പാലം - ബസാർകടവ് റോഡിലെ മുപ്പത്തഞ്ചിൽ കലുങ്കിന്റെ അടിയിൽ പൈപ്പാണ് നീരൊഴുക്കിന് ഇട്ടിരുന്നത്. കാലപ്പഴക്കം കാരണം പൈപ്പ് പൊട്ടി കലുങ്ക് ഇരുത്തുകയും വലിയ ഗർത്തം രൂപപ്പെടുകയും ചെയ്തു. ഒരു വർഷം ഇതേ രീതിയിൽ കിടന്നശേഷം 2 മാസം മുൻപാണ് പൊതുമരാമത്ത് വകുപ്പ് കലുങ്ക് പൊളിച്ചുപണിയാൻ തുടങ്ങിയത്. 

നാട്ടുകാരെ അറിയിക്കാതെ പണി തുടങ്ങിയതോടെ ജലവിതരണ പൈപ്പ് പൊട്ടി. 35ഓളം വീടുകളിലേക്കുള്ള ജലവിതരണം മുടങ്ങിയതോടെ ജലവകുപ്പ് സ്ഥലത്തെത്തി. കരാറുകാരെക്കൊണ്ട് പൈപ്പ് വാങ്ങി മാറ്റിയിട്ടു. വീണ്ടും പണി തുടങ്ങിയപ്പോഴാണ് ഒരാഴ്ച മുൻപ് പിന്നെയും പൈപ്പ് പൊട്ടിയത്. 90 എംഎം പിവിസി പൈപ്പ് 40 മീറ്ററോളം ദൂരത്തിൽ പൊട്ടി. സ്ഥലത്തെത്തിയ പൊതുമരാമത്ത് അധികൃതരോട് പഞ്ചായത്തംഗം ഷീന മാത്യുവും നാട്ടുകാരും പരാതി പറഞ്ഞപ്പോൾ റോഡുപണി തുടങ്ങുന്നത് ആരെയും അറിയിക്കേണ്ട ബാധ്യത തങ്ങൾക്കില്ലെന്നാണ് അറിയിച്ചത്. പൈപ്പ് പൊട്ടിയതിന് പരിഹാരം ചെയ്യാനും തയാറായില്ല. 30000 രൂപയോളം നഷ്ടം വന്നതായി ജലവിഭവ വകുപ്പ് അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com