പെരുനാട് ആശുപത്രിയുടെ നിലവാരം ഉയരുമോ?

റാന്നി പെരുനാട് സാമൂഹിക ആരോഗ്യകേന്ദ്രം.
റാന്നി പെരുനാട് സാമൂഹിക ആരോഗ്യകേന്ദ്രം.
SHARE

റാന്നി പെരുനാട് ∙ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ (സിഎച്ച്സി) കിടത്തി ചികിത്സയും അത്യാഹിത വിഭാഗവും യാഥാർഥ്യമാകുമോ? ജില്ലാ വികസനസമിതി യോഗത്തിൽ ആരോഗ്യ മന്ത്രി നൽകിയ ഉറപ്പ് അനുസരിച്ച് ഈ മാസം കിടത്തി ചികിത്സ തുടങ്ങണം. ശബരിമല ഉൾപ്പെടുന്ന പഞ്ചായത്തിലെ ചികിത്സാ കേന്ദ്രമാണിത്. 1952ൽ മലേറിയ ഡിസ്പെൻസറിയായിട്ടാണ് തുടക്കം. തുടർന്ന് ഡിസ്പെൻസറിയും പിഎച്ച്സിയും ആയി ഉയർത്തി. ജനകീയ പങ്കാളിത്തത്തോടെ 1959ൽ ആണ് കേന്ദ്രത്തിന് കെട്ടിടം നിർമിച്ചത്. ഒരേക്കറിന് ഒരു രൂപ വീതമാണ് നിർമാണത്തിനു ജനങ്ങൾ നൽകിയത്. ബാക്കി തുക പഞ്ചവത്സര പദ്ധതിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. 22,900 രൂപയാണ് കെട്ടിടത്തിനു ചെലവഴിച്ചത്. 

പിഎച്ച്സി സിഎച്ച്സിയായി ഉയർത്തിയപ്പോൾ കിടത്തി ചികത്സയും തുടങ്ങുമെന്ന് പറഞ്ഞിരുന്നു. ഇടക്കാലത്ത് രോഗികളെ കിടത്തി ചികിത്സിച്ചിരുന്നു. ഡോക്ടർമാരുടെ കുറവു ചൂണ്ടിക്കാട്ടി പിന്നീട് നിർത്തുകയായിരുന്നു. നിലവിൽ 5 ഡോക്ടർമാരുണ്ട്. അവരിൽ 2 പേരുടെ സേവനമേ രോഗികൾക്കു ലഭിക്കുന്നുള്ളൂ. ബാക്കിയുള്ളവർ‌ ഫീൽഡിലും മറ്റ് ആശുപത്രിയിലും സേവനത്തിലാണ്. ശബരിമല തീർഥാടന കാലത്ത് നിലയ്ക്കലും പമ്പയിലും സന്നിധാനത്തും ആശുപത്രി തുറക്കാറുണ്ട്. എന്നാൽ മറ്റു കാലയളവിൽ ജനങ്ങൾക്ക് പെരുനാട് ആശുപത്രി മാത്രമാണ് ആശ്രയം. പെരുനാട്ടിൽ നിന്ന് 52 കിലോമീറ്റർ ദൂരെയാണ് ശബരിമല. അട്ടത്തോട്, അരയാഞ്ഞിലിമണ്ണ്, ളാഹ, മഞ്ഞത്തോട്, നാറാണംമൂഴിയിലെ അടിച്ചിപ്പുഴ, ചൊള്ളനാവയൽ വനംകുടി സീതത്തോട്ടിലെ സായിപ്പിൻകുഴി കോളനി തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് വേഗത്തിലെത്താൻ കിഴിയുന്ന ചികിത്സാ കേന്ദ്രമാണിത്. കൂടാതെ തോട്ടം തൊഴിലാളികൾക്കും കേന്ദ്രത്തിന്റെ പ്രയോജനം ലഭിക്കും. വടശേരിക്കര പഞ്ചായത്തിലെ ജനങ്ങൾക്കും കേന്ദ്രത്തിന്റെ സേവനം പ്രയോജനപ്പെടുത്താം. 

സ്ത്രീകൾക്കും പുരുഷന്മാർക്കുമായി വാർഡ് കെട്ടിടം നിർമിക്കേണ്ടതുണ്ട്. ഇതിന് ആർദ്രം മിഷനിൽ ഉൾപ്പെടുത്തി 2.25 കോടി രൂപയുടെ എസ്റ്റിമേറ്റ് തയറാക്കിയിട്ടുണ്ട്. 2 നിലകളിലായി കെട്ടിടം നിർമിക്കുകയാണ് പദ്ധതി. കരാർ ചെയ്ത് 18 മാസത്തിനകം നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി പെരുനാട് സിഎച്ച്സിയിൽ കിടത്തി ചികിത്സയും അത്യാഹിത വിഭാഗവും ആരംഭിക്കണം. ഇതിനായി കെട്ടിടം നിർമിക്കുന്നതു വരെ കെട്ടിടവും സ്ഥലവും പഞ്ചായത്ത് ഒരുക്കി നൽകും. കൂടുതൽ ഡോക്ടർമാരെയും പാരാ മെഡിക്കൽ ജീവനക്കാരെയും നിയമിച്ച് ജനങ്ങൾക്ക് കിടത്തി ചികിത്സ ഉറപ്പാക്കണം.

പി.എസ്മോഹനൻ(പ്രസിഡന്റ്, പെരുനാട് പഞ്ചായത്ത്)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS