ADVERTISEMENT
ഓതറ ∙ ഇരവിപേരൂർ– കല്ലിശേരി റോഡിൽ ഓതറ സൊസൈറ്റി പടിയിൽ അപകടത്തിൽപ്പെട്ട കാർ 3 ആഴ്ച കഴിഞ്ഞിട്ടും നീക്കം ചെയ്തില്ല. ജൂൺ 11നായിരുന്നു സംഭവം. ഇവിടെ അമിത വേഗത്തിൽ വന്ന കാർ റോഡ്‌ വശത്തെ സ്വകാര്യ വ്യക്തിയുടെ മതിൽ ഇടിച്ചു തകർത്തായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരുക്കില്ല. ചെങ്ങന്നൂർ സ്വദേശിയാണ് കാർ ഓടിച്ചിരുന്നത്. പൊലീസ് എത്തി നടപടി സ്വീകരിച്ചിരുന്നെങ്കിലും കാർ ഇതുവരെ മാറ്റാൻ ആരും വന്നിട്ടില്ല. മതിൽ പൊളിഞ്ഞു കിടക്കുന്നത് സ്ഥലം ഉടമയ്ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com