ഗർഭിണിയായിരിക്കെ അനിത നേരിട്ടത് കൊടിയപീഡനം; മർദനം വായിൽ തുണി തിരുകി

pta-couple
SHARE

കോഴഞ്ചേരി ∙ ഗർഭിണിയായിരിക്കെ മരിച്ച അനിതയെ ഭർത്താവ് ജ്യോതിഷ് നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതിയുടെ മാതാപിതാക്കൾ. കോഴഞ്ചേരി കുറുന്താർ സെറ്റിൽമെന്റ് കോളിനിയിലെ ജി. മോഹനനനും ഭാര്യ ശ്യാമളയുമാണു മകൾക്കു നേരിട്ട ദുരവസ്ഥ വിവരിച്ചത്. ഇരുവർക്കും അതു പറയുമ്പോൾ വിതുമ്പലടക്കാനാവുന്നില്ല. മകൾ രണ്ടാമതും ഗർഭിണിയായത് പുറത്തറിയിക്കാതിരിക്കാൻ ജ്യോതിഷ് ശാരീരികമായി നിരന്തരം പീഡിപ്പിച്ചിരുന്നു. മർദിക്കുന്നത് പുറത്തറിയാതിരിക്കാൻ വായിൽ തുണി തിരുകിയായിരുന്നു പീഡനം. 

ചെറിയ വീട്ടിലെ ആകെയുള്ള രണ്ടു മുറികളിൽ ഒന്നിലായിരുന്നു മകളും ഭർത്താവ് ജ്യോതിഷും കഴിഞ്ഞിരുന്നത്. എന്നിട്ടും പീഡനവിവരം പുറത്തറിയാതിരിക്കാൻ അയാൾ  പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 35 പവൻ സ്വർണം കല്യാണ സമയത്ത് മകൾക്ക് നൽകിയിരുന്നു. അതിൽ നിന്ന് ഒന്നും ബാക്കിയില്ലാത്ത അവസ്ഥയാണ് ഇപ്പോൾ. വിവാഹത്തിന്  കാർ സമ്മാനിച്ചത് മരുമകൻ ഡ്രൈവറാണ് എന്ന് അറിഞ്ഞതിനാലാണെന്നു മോഹനൻ. ടാക്സി ഓടിച്ചിട്ടായാലും ജീവിതം അല്ലലില്ലാതെ മുന്നോട്ടു പോകുമെന്ന പ്രതീക്ഷയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഓട്ടം കിട്ടിയാൽ മറ്റ് ഡ്രൈവർമാരെ ക്രമീകരിച്ച് അതിൽ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം മദ്യപിച്ചു  തീർക്കുന്നതായിരുന്നു പതിവെന്ന് മോഹനൻ പറഞ്ഞു. പലരോടും കടം വാങ്ങിയും കൂട്ടുകാർക്ക് ഒപ്പം മദ്യപിക്കുക പതിവായിരുന്നു. 

ആദ്യ ഓപ്പറേഷനു ശേഷം വാർഡിലേക്കു മാറ്റിയ മകളുടെ വയറിനു വീണ്ടും പ്രശ്നമായതോടെ രണ്ടാമതും ഓപ്പറേഷൻ വേണ്ടി വന്നിരുന്നു. അത് നടക്കുന്നതിനു മുൻപ് അവിടെ നിന്നു മുങ്ങിയ ഇയാൾ ഭാര്യ മരിച്ചിട്ടു പോലും അവിടേക്ക് എത്തിയില്ലെന്നും ഇവർ പറയുന്നു. വിവാഹം കഴിഞ്ഞ് 2 മാസം കഴിഞ്ഞതോടെ ഇവിടേക്ക് എത്തിയതാണ് മകളും മരുമകനും. ഒരു ജോലിക്കും പോകാതെ കൂട്ടുകാരുമൊത്ത് കറങ്ങി നടക്കുമ്പോഴും വീട്ടുചെലവുകൾക്കും മകളുടെയും മരുമകന്റെയും ആവശ്യങ്ങളും നിറവേറ്റിയിരുന്നത് കൂലിവേലക്കാരനായ ഞങ്ങളായിരുന്നു– മോഹനൻ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS