ഉതിമൂട് കവലയിലെ അപകടങ്ങൾ; ഉദ്യോഗസ്ഥർ പരിശോധന നടത്തി

pathanamthitta-inspection-at-uthimoodu-junction
തുടരെ അപകടങ്ങൾ ഉണ്ടാകുന്ന ഉതിമൂട് കവലയിൽ കെഎസ്ടിപി, പൊലീസ്, പഞ്ചായത്ത്, റവന്യു, കെഎസ്ഇബി, മോട്ടർ വാഹന വകുപ്പ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോൾ.
SHARE

ഉതിമൂട് ∙ പുനലൂർ–മൂവാറ്റുപുഴ പാതയിലെ ഉതിമൂട് കവലയിൽ തുടരെയുണ്ടാകുന്ന വാഹനാപകടങ്ങൾക്ക് പരിഹാരം കാണുന്നതിന് കെഎസ്ടിപി, കെഎസ്ഇബി, പൊലീസ്, മോട്ടർ വാഹന വകുപ്പ്, പഞ്ചായത്ത്, വില്ലേജ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തി. താലൂക്ക് വികസനസമിതി യോഗത്തിൽ പ്രമോദ് നാരായൺ എംഎൽഎ നിർദേശിച്ചത് അനുസരിച്ചാണ് പ്ലാച്ചേരി മുതൽ ഉതിമൂട് വരെ സുരക്ഷ ഉറപ്പാക്കാൻ പരിശോധന നടത്തിയത്.

ഓരോ സ്ഥലങ്ങളിലും ക്രമീകരിക്കേണ്ട സുരക്ഷാ സംവിധാനങ്ങൾ പൊലീസും മോട്ടർ വാഹന വകുപ്പും കെഎസ്ടിപിക്ക് കൈമാറും. തുടർന്ന് യോഗം ചേർന്ന് ചർച്ച ചെയ്തു തീരുമാനമെടുക്കും. ഉതിമൂട് ജംക്‌ഷനിൽ സമീപവാസികളുടെ നിർദേശങ്ങളും സ്വീകരിച്ചു. ഉദ്യോഗസ്ഥർക്കു പുറമേ റാന്നി പഞ്ചായത്ത് പ്രസിഡന്റ് ശോഭ ചാർളി, പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, ദിലീപ് പുതിയപുരയിടത്തിൽ, രഞ്ജിത്ത്, രാജു പുതിയപുരയിടത്തിൽ, ടി.വി.ജോൺ തെക്കേവീട്ടിൽ, സജി മേലേതോപ്പിൽ, മറിയാമ്മ ജോർജ് എന്നിവരും പങ്കെടുത്തു. റാന്നി, ഇട്ടിയപ്പാറ ടൗണുകളിലെ അപകട ഭീഷണി നേരിടുന്ന ട്രാൻസ്ഫോമറുകൾ മാറ്റി സ്ഥാപിക്കുന്നതു സംബന്ധിച്ചും പരിശോധന നടത്തി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN pathanamthitta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}