ADVERTISEMENT

കവിയൂർ∙ മഴക്കാലത്ത് മണിമലയാറിൽനിന്നു പെരുമ്പെടി തോട്ടിലൂടെ വെള്ളം സമീപ പുരയിടങ്ങളിലേക്കും റോഡിലേക്കും കയറുന്നത് പതിവായി. കഴിഞ്ഞയാഴ്ച പെരുമ്പെടിക്ക് സമീപമുള്ള വീടുകളിൽ വെള്ളം കയറി. പെരുമ്പെടി തോട്ടിലേക്ക് മാലിന്യങ്ങൾ തള്ളുന്നതിനാൽ മഴക്കാലത്ത് ഇത് പല വീടുകളിലേക്കും ഇത് ഒഴുകി എത്തുന്നുണ്ടെന്ന് പഞ്ചായത്ത് അംഗം സിന്ധു ആർ.സി.നായർ പറഞ്ഞു. സമീപ പ‍ഞ്ചായത്തുകളിൽ നിന്നു കൊണ്ടുവന്ന് തള്ളിയ മാലിന്യം പഞ്ചായത്ത് അംഗം ഇടപെട്ട് കൊണ്ടു വന്നവരെ കൊണ്ട് നീക്കം ചെയ്പ്പിച്ചിരുന്നു.കോടികൾ മുടക്കി ഉന്നതി നിലവാരത്തിൽ നിർമിച്ച കല്ലൂപ്പാറ മല്ലപ്പള്ളി റോഡ് മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണിയിലാണ്. 

മുൻ വർഷങ്ങളിൽ വർഷം വെള്ളപ്പൊക്ക സമയത്ത് റോഡിൽ 3 അടിയോളം വെള്ളം കയറി ഓരാഴ്ചയോളം ഈ റൂട്ടിൽ ഗതാഗതം മുടങ്ങിയിരുന്നു. റോഡ് ഈ ഭാഗത്ത് ഉയർത്തേണ്ടിയിരുന്നു.

കല്ലൂപ്പാറ– കവിയൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രദേശമാണ് പെരുമ്പെടി. കവിയൂർ പഞ്ചായത്ത് എട്ടാം വാർ‍ഡിലാണ് പൂർണമായും ഈ പ്രദേശം.മാലിന്യം ഏറിയപ്പോൾ ഈ ഭാഗത്ത് തെരുവു നായകളുടെ ശല്യവും ഏറിയിരിക്കുകയാണ്. നായ ശല്യം മൂലം രാത്രികാലങ്ങളിൽ ഇരു ചക്ര വാഹന യാത്രക്കാർ ഉൾപ്പെടെ ഇവിടെ അപകടത്തിൽപ്പെടുന്നു. പല ദിവസങ്ങളിലും വഴിവിളക്കുകൾ പ്രകാശിക്കാറുമില്ല. ഈ ഭാഗത്ത് സാമൂഹികവിരുദ്ധരുടെ ശല്യം ഉണ്ടാകാറുണ്ടെന്നും പരാതി ഉണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com