പത്തനംതിട്ട ജില്ലയിൽ ഇന്ന് (11-08-2022); അറിയാൻ, ഓർക്കാൻ

pathanamthitta-ariyan-map
SHARE

ഡിഡിയുജികെവൈ: സീറ്റൊഴിവ്

പത്തനംതിട്ട ∙ കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും സംസ്ഥാന സർക്കാരും കുടുംബശ്രീ വഴി നടത്തുന്ന ഡിഡിയുജികെവൈ പദ്ധതിയിൽ അക്കൗണ്ട് എക്സിക്യൂട്ടീവ് കോഴ്സിലേക്ക് ജില്ലയിലെ ഡിഗ്രി ജയിച്ച പെൺകുട്ടികൾക്ക് കായംകുളം ചേതനയിൽ സീറ്റ് ഒഴിവുണ്ട്. ക്ലാസുകൾ ഇന്ന് ആരംഭിക്കും. 8714612856

അധ്യാപക നിയമനം

വെച്ചൂച്ചിറ ∙ സർക്കാർ പോളിടെക്നിക് കോളജിൽ ഗണിതശാസ്ത്ര വിഭാഗം ലക്ചറർ, ലക്ചറർ ഇൻ കംപ്യൂട്ടർ എൻജിനീയറിങ്, ലക്ചറർ ഇൻ ബയോമെഡിക്കൽ എൻജിനീയറിങ്, ലക്ചറർ ഇൻ ഇലക്ട്രോണിക്സ് എൻജിനീയറിങ്, ലക്ചറർ ഇൻ മെക്കാനിക്കൽ എൻജിനീയറിങ്, കംപ്യൂട്ടർ വിഭാഗം ഡെമോൺസ്ട്രേറ്റർ, ഇലക്ട്രോണിക്സ് വിഭാഗം ഡെമോൺസ്ട്രേറ്റർ, ബയോമെഡിക്കൽ വിഭാഗം ട്രേഡ്സ്മാൻ, ഇലക്ട്രോണിക്സ് വിഭാഗം ട്രേഡ്സ്മാൻ, മെക്കാനിക്കൽ വിഭാഗം ട്രേഡ്സ്മാൻ എന്നീ തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യത: ലക്ചറർ: ബി.ടെക് ഫസ്റ്റ് ക്ലാസ്, ഗണിതശാസ്ത്ര വിഭാഗം ലക്ചറർ: ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി, നെറ്റ് ഡെമോൺസ്ട്രേറ്റർ: ഡിപ്ലോമ ഫസ്റ്റ് ക്ലാസ്. ട്രേഡ്സ്മാൻ: ഐടിഐ/ഡിപ്ലോമ.  ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ ഈ മാസം നാളെ (12) വൈകിട്ട് 5ന് മുൻപ് gptcvchr@gmail.com എന്ന വിലാസത്തിൽ അയയ്ക്കണം.

അധ്യാപക ഒഴിവ് 

അടൂർ∙ വടക്കടത്തുകാവ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഫിസിക്സ് വിഷയത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. എംഎസ്‌സി, ബിഎഡ്, സെറ്റ് ഉള്ളവർ നാളെ ഉച്ചയ്ക്ക് 2ന് കുടിക്കാഴ്ചയ്ക്കായി സ്കൂളിൽ എത്തണം.

അപേക്ഷ ക്ഷണിച്ചു

അടൂർ∙ അപ്ലൈഡ് സയൻസ് കോളജിൽ ഈ വർഷം അനുവദിച്ച മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡബിൾ മെയിൻ ബിരുദ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.  8547005045.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}