ADVERTISEMENT

പത്തനംതിട്ട ∙ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും പതാക ഉയർത്തണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യത്തിന് പിന്തുണ നൽകിയതുപോലെ എല്ലാ വികസനകാര്യങ്ങളിലും സംസ്ഥാന സർക്കാർ പിന്തുണ നൽകണമെന്ന് ബിജെപി സംസ്ഥാനാധ്യക്ഷൻ കെ. സുരേന്ദ്രൻ. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തിരംഗയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓഗസ്റ്റ് 15 അല്ല, ആപത്ത് പതിനഞ്ചാണെന്ന് പറഞ്ഞുകൊണ്ട് ദേശീയ പതാക വലിച്ചുതാഴ്ത്തി അതിനുമുകളിൽ കരിങ്കൊടി കെട്ടിയവർ ഉൾപ്പെടെ ഇത്തവണ ആഘോഷപൂർവം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ അണിനിരക്കുന്നുണ്ട്. രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നത് ഒരു കുടുംബത്തിന്റെ മാത്രം ശ്രമഫലമാണെന്ന് സ്ഥാപിക്കാനായിരുന്നു ഒരുവിഭാഗം ചരിത്രകാരൻമാരുടെ ശ്രമം. എന്നാൽ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെട്ട പതിനായിരക്കണക്കിന് സ്വാതന്ത്ര്യസമര സേനാനികളെ ആദരിച്ചുകൊണ്ട് ഈ തെറ്റായ ധാരണകളെ മോദി സർക്കാർ ഉടച്ചുവാർക്കുകയാണ്. രാജ്യത്തിന്റെ വികസനത്തിനുവേണ്ടി മോദി സർക്കാർ ആവിഷ്കരിക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും തുരങ്കം വയ്ക്കുന്ന രീതിയിലാണ് പ്രതിപക്ഷത്തിന്റെ ഇടപെടലെന്നും സുരേന്ദ്രൻ പറഞ്ഞു. 

യുവമോർച്ച ജില്ലാ പ്രസിഡന്റ് നിതിൻ എസ്.ശിവ അധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാനാധ്യക്ഷൻ പ്രഫുൽ കൃഷ്ണ, ബിജെപി ജില്ലാ പ്രസിഡ‍ന്റ് വി.എ.സൂരജ്, മേഖല പ്രസിഡന്റ് കെ.സോമൻ, സംസ്ഥാന കൺവീനർ അശോകൻ കുളനട, ജില്ലാ ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ്, ജില്ലാ വൈസ് പ്രസിഡന്റ് കെ.ബിനുമോൻ, അജിത്ത് പുല്ലാട്, ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ പ്രകാശ്, ബിജെപി ജില്ലാ സെക്രട്ടറി ബിന്ദു പ്രകാശ്, ബിനു പ്രസാദ്, കെ.ബിന്ദു, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിൽ, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി വിപിൻ വാസുദേവ്, അഖിൽ വാസുദേവ്, ശംഭു ഇലന്തൂർ, ജിത്തു രഘുനാഥ്, ജിഷ്ണു കാരംവേലി എന്നിവർ യാത്രയ്ക്കു നേതൃത്വം വഹിച്ചു. സെന്റ് പീറ്റേഴ്സ് ജംക്‌ഷനിൽ നിന്ന് സെൻട്രൽ ജംക്‌ഷനിലേക്ക് നടന്ന തിരംഗയാത്രയിൽ നൂറുകണക്കിന് പാർട്ടി പ്രവർത്തകർ പങ്കെടുത്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com