ബിജെപി, സിപിഎം ലക്ഷ്യം കോൺഗ്രസ് മുക്ത ഭാരതം: പി.സി.വിഷ്ണുനാഥ്

ചുങ്കപ്പാറയിൽ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ നയിക്കുന്ന ആസാദി കാ ഗൗരവ് പദയാത്രയിൽ പി.സി.വിഷ്ണുനാഥ് എംഎൽഎ അണിചേർന്നപ്പോൾ. വെട്ടൂർ ജ്യോതിപ്രസാദ്, ജി.സതീഷ്ബാബു, റിങ്കു ചെറിയാൻ, സതീഷ് കൊച്ചുപറമ്പിൽ, പഴകുളം മധു, കൊച്ചുമോൻ വടക്കേൽ തുടങ്ങിയവർ മുൻനിരയിൽ. ചിത്രം: മനോരമ
SHARE

റാന്നി ∙ നരേന്ദ്രമോദി പ്രധാനമന്ത്രി ആയിരിക്കുന്നിടത്തോളം കാലം തന്നെ ഒരു ചുക്കും ചെയ്യില്ലെന്ന ധൈര്യമാണു പിണറായി വിജയനെ കൊള്ളരുതായ്മകൾ ചെയ്യാൻ പ്രേരിപ്പിക്കുന്നതെന്നു എഐസിസി ജനറൽ സെക്രട്ടറി പി.സി.വിഷ്ണുനാഥ് എംഎൽഎ. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ നയിക്കുന്ന ആസാദി കി ഗൗരവ് യാത്രയുടെ എഴുമറ്റൂർ ബ്ലോക്ക്തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മുക്ത ഭാരതമാണ് ബിജെപിയുടെയും സിപിഎമ്മിന്റെയും ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് കൊച്ചുമോൻ വടക്കേൽ അധ്യക്ഷനായിരുന്നു. പഴകുളം മധു , മാലേത്ത് സരളാദേവി, കെ.ജയവർമ, റെജി തോമസ്, പ്രകാശ് ചരളേൽ, ജി.സതീഷ് ബാബു, കാട്ടൂർ അബ്ദുൾ സലാം, ലാലു ജോൺ ,എം.കെ.എം. ഹനീഫ, ഒ.എൻ.സോമശേഖര പണിക്കർ , ബി. സുരേഷ് കുമാർ, ഷംസുദീൻ സുലൈമാൻ, ടി.എസ്. അസീസ്, തേജസ് കുമ്പിളിവേലി തുടങ്ങിയവർ പ്രസംഗിച്ചു.  പദയാത്രയുടെ രണ്ടാം ദിവസത്തെ പര്യടനം ഇന്നലെ രാവിലെ മന്ദമരുതിയിൽ കെപിസിസി ഉപാധ്യക്ഷൻ വി.ടി.ബൽറാം ഉദ്ഘാടനം ചെയ്തു.

ക്വിറ്റ് ഇന്ത്യ ദിനത്തിൽ ക്വിറ്റ് എൻഡിഎ മുദ്രാവാക്യത്തിനു ബിഹാറിൽ തുടക്കമായെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ഭരണത്തിൽ രാജ്യത്ത് ജനാധിപത്യം നഷ്ടപ്പെടുകയാണ്. എൻഡിഎയിലുള്ള കക്ഷികളും ഇതു തിരിച്ചറിഞ്ഞ് തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജു മരുതിക്കൽ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, ജോർജ് മാമ്മൻ കൊണ്ടൂർ, ടി.കെ.സാജു, വെട്ടൂർ ജ്യോതിപ്രസാദ്, അനിൽ തോമസ്, സതീഷ് കെ.പണിക്കർ, റിങ്കു ചെറിയാൻ, സാമുവൽ കിഴക്കുപുറം, സുനിൽ എസ്.ലാൽ, സജി കൊട്ടക്കാട്, അഹമ്മദ് ഷാ, ലിജു ജോർജ്,  തോമസ് അലക്സ്‌ തുടങ്ങിയവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA