വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോൾ വീട് തകർന്നുവീണു; നാലംഗ കുടുംബം അത്‌ഭുതകരമായി രക്ഷപ്പെട്ടു

അങ്ങാടി പുള്ളോലി കൊല്ലംപറമ്പിൽ ജയനും കുടുംബവും താമസിക്കുന്ന വീട് ഇന്നലെ പുലർച്ചെ തകർന്നു വീണപ്പോൾ.
SHARE

റാന്നി ∙ വീട്ടുകാർ ഉറങ്ങി കിടക്കുമ്പോൾ വീട് തകർന്നു വീണു. 4 അംഗ കുടുംബം അത്‌ഭുതകരമായി രക്ഷപ്പെട്ടു. അങ്ങാടി പുള്ളോലി കൊല്ലംപറമ്പിൽ ജയൻ, ഭാര്യ ബിന്ദു, മക്കളായ അഭിഷേക്, അഭിരാം എന്നിവരാണ് രക്ഷപ്പെട്ടത്. ഇവർ വാടകയ്ക്കു താമസിച്ചിരുന്ന വീടാണ് തകർന്നത്. ഇന്നലെ പുലർച്ചെ 4 മണിയോടെയാണ് സംഭവം. മണ്ണു കട്ടകളിൽ നിർമിച്ച ഭിത്തി തകർന്നതാണ് വീടിന്റെ നാശത്തിനിടയാക്കിയത്. മേൽക്കൂരയും ഓടും അടക്കം നിലംപൊത്തി.

ഗൃഹോപകരണങ്ങൾ അധികവും നശിച്ചു. ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. ഭിത്തിയും മറ്റും വീടിനു പുറത്തേക്കു വീണതാണ് വീട്ടുകാർക്കു തുണയായത്. മൂത്ത മകന് ചെറിയ തോതിൽ ബോധക്ഷയം അനുഭവപ്പെട്ടിരുന്നു. ഓട് വീണ് ചെറിയ പരുക്കുകൾ എല്ലാവർക്കുമുണ്ട്. എഴുന്നേറ്റ ശേഷമാണ് ദുരന്തത്തിന്റെ തീവ്രത അവർ അറിയുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി, വില്ലേജ് ഓഫിസർ എസ്.ജയരാജ്, പഞ്ചായത്തംഗങ്ങളായ ബിച്ചു ഐക്കാട്ടുമണ്ണിൽ, ജലജ രാജേന്ദ്രൻ എന്നിവർ സന്ദർശനം നടത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA