വീട്ടിൽ കയറി വയോധികയെ കൊലപ്പെടുത്താൻ ശ്രമം: അസം സ്വദേശി അറസ്റ്റിൽ

 ഗുഡലു  ഗാഡാ
ഗുഡലു ഗാഡാ
SHARE

എഴുമറ്റൂർ ∙ രാത്രി വീട്ടിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അതിഥിത്തൊഴിലാളി അറസ്റ്റിൽ. അസം ഗോലാഘട്ട് സ്വദേശി ഗുഡലു ഗാഡാ (രാഹുൽ– 25) ആണ് പിടിയിലായത്. എഴുമറ്റൂർ ലക്ഷംവീട് കോളനിയിൽ അടവിപ്പാറ വീട്ടിൽ ഏലിക്കുട്ടി പീറ്റർക്കാണ് (69) പരുക്കേറ്റത്. ഇവർ ഇവിടെ ഒറ്റയ്ക്കാണ് താമസിക്കുന്നത്.

ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഇയാൾ വീടിന്റെ വാതിൽ തള്ളിത്തുറക്കുന്നതിനിടെയാണ് ഏലിക്കുട്ടിയുടെ തലയ്ക്ക് പരുക്കേറ്റത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ ഗുഡലു ഗാഡായെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി അറസ്റ്റ് ചെയ്തു. ലഹരിക്കടിമയായ ഇയാൾ മേഖലയിലെ ക്രഷർ യൂണിറ്റിലെ തൊഴിലാളിയാണ്. ഇയാളുടെ വ്യത്യസ്ത പേരുകളിലുള്ള വോട്ടർ ഐഡി, പാൻകാർഡ് എന്നിവ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

പെരുമ്പെട്ടി എസ്ഐ എസ്.ശ്യാമകുമാരി, സിപിഒമാരായ എം.ജോൺസി, സോണി ജോസഫ് , സെയ്ഫുദ്ദീൻ, രാജേഷ്കുമാർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA