പേരൂച്ചാലിൽ അപകടം വീണ്ടും; സ്കൂട്ടർ യാത്രക്കാർക്ക് പരുക്ക്

പേരൂച്ചാൽ ജംക്‌ഷനിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടം.
SHARE

ഇടപ്പാവൂർ ∙ പേരൂച്ചാൽ ജംക്‌ഷനിൽ വീണ്ടും അപകടം. സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ അമ്മയ്ക്കും മകൾക്കും പരുക്കേറ്റു. സീതത്തോട് രാമൻചിറ ആശ (40), മകൾ ആതിര (12) എന്നിവർക്കാണ് പരുക്കേറ്റത്. റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. വെച്ചൂച്ചിറയ്ക്കുള്ള ബസും പേരൂച്ചാൽ പാലം കടന്നെത്തിയ സ്കൂട്ടറുമാണ് ഇടിച്ചത്. മല്ലപ്പള്ളിക്കു പോകുകയായിരുന്നു സ്കൂട്ടർ യാത്രക്കാർ.

കീക്കൊഴൂർ, പ്ലാങ്കമൺ, ചെറുകോൽപുഴ, റാന്നി എന്നീ റോഡുകൾ സന്ധിക്കുന്ന ജംക്‌ഷനാണിത്. പേരൂച്ചാൽ പാലം കടന്നെത്തുന്ന വാഹനങ്ങൾക്ക് ചെറുകോൽപുഴ, റാന്നി ഭാഗങ്ങളിൽ നിന്നെത്തുന്നവ കാണാനാകില്ല. തുടരെ ചെറുതും വലുതുമായ അപകടങ്ങൾ ഇവിടെ നടക്കുന്നുണ്ട്. മോട്ടർ വാഹന വകുപ്പ് ഇവിടെ പല തവണ പരിശോധന നടത്തിയിരുന്നു. സുരക്ഷാ സംവിധാനം ഒരുക്കുന്നതിന് ആർ‌ടിഒ ചെയർമാനായ റോഡ് സുരക്ഷാ അതോറിറ്റിക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ ഇതുവരെ തുടർ നടപടിയുണ്ടായിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}