ADVERTISEMENT

ഗെസ്റ്റ് ലക്ചറർ ജോലി ഒഴിവ്

കല്ലൂപ്പാറ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ മെക്കാനിക്കൽ, സിവിൽ എൻജിനീയറിങ് വിഭാഗങ്ങളിലും ഇക്കണോമിക്സ് വിഭാഗത്തിലും ഗെസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്. 25ന് 10ന് മെക്കാനിക്കൽ എൻജിനീയറിങ്ങിന്റെയും 11ന് സിവിൽ സിവിൽ എൻജിനീയറിങ്ങിന്റെയും 12ന് ഇക്കണോമിക്സിന്റെയും അഭിമുഖത്തിന് അസൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. www.cek.ac.in. ഫോൺ: 0469-2678983.

അപേക്ഷ ക്ഷണിച്ചു

കോഴഞ്ചേരി ∙ പഞ്ചായത്ത് വാർഷിക പദ്ധതിയിലെ റോഡ് കണക്ടിവിറ്റി മാപ് പ്രൊജക്ടുമായി ബന്ധപ്പെട്ട് സിവിൽ എൻജിനീയറിങ് ഡിപ്ലോമ / ഐടിഐ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ദിവസ വേതനത്തിൽ പ്രൊജക്ട് കാലയളവിലേക്കാണു നിയമനം. പഞ്ചായത്ത് സിവിൽ എൻജിനീയറിങ് ഡിപ്ലോമ / ബിരുദധാരികളായ ഉദ്യോഗാർഥികൾക്ക് ഓവർസീയർ ട്രെയിനികളാകാനും‍ അപേക്ഷിക്കാം. രണ്ട് വിഭാഗത്തിലുള്ളവരും 29 ന് മുൻപ് പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com