ADVERTISEMENT

പന്തളം ∙ മുട്ടാർ അയ്യപ്പക്ഷേത്രത്തിൽ നിന്നാരംഭിച്ച ബാലഗോകുലത്തിന്റെ സംയുക്ത ശോഭായാത്ര സംസ്ഥാന സമിതി അംഗം വി.ജെ.രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. ആഘോഷ സമിതി പ്രസിഡന്റ് എം.ബി.ബിനുകുമാർ അധ്യക്ഷത വഹിച്ചു. താലൂക്ക് രക്ഷാധികാരി മാലക്കര ശശി, എം.ജി.ബിജുകുമാർ എന്നിവർ പ്രസംഗിച്ചു. പന്തളം ജംക്‌ഷൻ വഴി മെഡിക്കൽ മിഷൻ ജം‌ക്‌ഷനിലെത്തി. റോഡിനിരുവശവും നൂറുകണക്കിനാളുകളാണ് ശോഭായാത്ര കാണാൻ കാത്തുനിന്നത്. വൈകിട്ട് ആറോടെയാണ് മെഡിക്കൽ മിഷൻ ജംക്‌ഷനിൽ നിന്നു മഹാശോഭായാത്ര തുടങ്ങിയത്.

ബാലഗോകുലം മുളമ്പുഴ, പന്തളം മണ്ഡലങ്ങളിൽ നിന്നുള്ള 11 ശോഭായാത്രകളാണ് സംയുക്ത ശോഭായാത്രയിൽ പങ്കെടുത്തത്. പന്തളം നവരാത്രി മണ്ഡപത്തിൽ സമാപിച്ചു. ബാലഗോകുലം കുളനട മണ്ഡലത്തിന്റെ നേതൃത്വത്തിലുള്ള മഹാശോഭായാത്ര വർണാഭമായി. മാന്തുക, ഞെട്ടൂർ, കുളനട, കൈപ്പുഴ, കൈപ്പുഴ കിഴക്ക്, പനങ്ങാട്, പാണിൽ, കരിമല, ഉള്ളന്നൂർ എന്നീ കേന്ദ്രങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ മഹാശോഭായാത്രയിൽ പങ്കെടുത്തു. കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നാണ് മഹാശോഭായാത്ര തുടങ്ങിയത്. ചിത്രകാരി എസ്.ജ്യോത്സ്ന ഉദ്ഘാടനം നിർവഹിച്ചു. കുളനട ടിബി ജംക്‌ഷൻ, തിയറ്റർ ജംക്‌ഷൻ വഴി ദേവീക്ഷേത്രത്തിൽ സമാപിച്ചു.

തട്ടയിൽ വൃന്ദാവനം വേണുഗോപാല ക്ഷേത്രത്തിൽ അഷ്ടമിരോഹിണി ഉത്സവം നടന്നു. തന്ത്രി താഴമൺ മഠം കണ്ഠര് മോഹനര് മുഖ്യകാർമികത്വം വഹിച്ചു. അമ്പാടി, അയോധ്യ, മാമൂദ് ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ ശോഭായാത്രയും നടന്നു. കുരമ്പാല, കുരമ്പാല തെക്ക്, മൈലാടുംകളം, മുക്കോടി എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ മഹാശോഭായാത്രയായി പുത്തൻകാവിൽ ദേവീക്ഷേത്രത്തിൽ സമാപിച്ചു. പെരുമ്പുളിക്കൽ, മന്നംനഗർ, പറന്തൽ, കണ്ഠാളൻചിറ എന്നിവിടങ്ങളിൽ നിന്നു ശോഭായാത്രകൾ പുറപ്പെട്ട് പെരുമ്പുളിക്കൽ ദേവരു ക്ഷേത്രത്തിൽ സമാപിച്ചു. തുമ്പമണ്ണിൽ വിജയപുരം, മുട്ടം വടക്ക്, മുട്ടം തെക്ക് എന്നിവിടങ്ങളിൽ നിന്നു തുടങ്ങിയ ശോഭായാത്രകൾ സംഗമിച്ചു മഹാശോഭായാത്രയായി തുമ്പമൺ ജംക്‌ഷൻ വഴി മലയിരിക്കുന്ന് മലങ്കാവ് ക്ഷേത്രത്തിൽ സമാപിച്ചു.

കൊടുമൺ ∙ ബാലഗോകുലത്തിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന ശ്രീകൃഷ്ണജയന്തി ആഘോഷം വർണാഭവമായി. കൊടുമൺ ചിറ, ചക്കാലമുക്ക്, എരുത്വാക്കുന്ന്, വൈകുണ്ഠപുരം, വള്ളുവയൽ, പുത്തൻകാവ്, ശ്രീലങ്ക, രണ്ടാംകുറ്റി, ഐക്കാട്, ഇടത്തിട്ട, ചന്ദനപ്പള്ളി, ഇടിഞ്ചിറ എന്നിവിടങ്ങളിൽ നിന്നുള്ള ഉപശോഭായാത്രകൾ കോടിയാട്ട് ക്ഷേത്രത്തിൽ സംഗമിച്ച ശേഷം മഹാശോഭായാത്രയായി വൈകുണ്ഠപുരം ക്ഷേത്ര ആറാട്ടുകടവിൽ എത്തിച്ചേർന്നു. തുടർന്ന് വൈകുണ്ഠപുരം ക്ഷേത്രത്തിലേക്ക് ഘോഷയാത്ര പുറപ്പെട്ടു.

അടൂർ∙ ബാലഗോകുലം അടൂർ മണ്ഡലത്തിന്റെ നേതൃത്വത്തിൽ പന്നിവിഴ ദേവീ ക്ഷേത്രം, കോട്ടപ്പുറം വഞ്ചിമുക്ക് എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ അടൂർ പാർഥസാരഥി ക്ഷേത്രത്തിൽ സംഗമിച്ചു. ഇവിടെ നിന്ന് മഹാശോഭായാത്രയായി നഗര പ്രദക്ഷിണം നടത്തി പാർഥസാരഥി ക്ഷേത്രത്തിൽ സമാപിച്ചു. സ്വാഗത സംഘം രക്ഷാധികാരി കോടിയാട്ട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചൂരക്കോട് ശ്രീനാരായണപുരം ബാലഗോകുലത്തിന്റെ നേതൃത്വത്തിലുള്ള ശോഭായാത്ര ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ഇലങ്കത്തിൽ ഭദ്രകാളി നവഗ്രഹ ക്ഷേത്രം, ചുരക്കോട് ഭുവനേശ്വരി ക്ഷേത്രം വഴി ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു.

ബാലഗോകുലം തെങ്ങമം മണ്ഡലത്തിലെ ശോഭായാത്ര കുളമുള്ളതിൽ ശിവപാർവതി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചു. തെങ്ങമം ജംക്‌ഷൻ, കൊല്ലായിക്കൽ ജംക്‌ഷൻ, തോട്ടുവ കണ്ണമ്പള്ളി ദേവീ ക്ഷേത്രം വഴി തോട്ടുവ ഭരണിക്കാവ് ദേവീ ക്ഷേത്രത്തി‍ൽ സമാപിച്ചു. ഏഴംകുളം മണ്ഡലത്തിന്റെ നേതൃത്വത്തിൽ പുതുമല, അമ്പാടി, ഏഴംകുളം അയോധ്യനഗർ, നെടിയത്തുപടി, ഉടയാൻമറ്റം, നെടുമൺ, അറുകാലിക്കൽ, കുന്നിൻമേൽ, മാങ്കൂട്ടം എന്നിവിടങ്ങളിൽ നിന്നുള്ള ഉപശോഭായാത്രകൾ പറക്കോട് ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ എത്തി. തുടർന്ന് ഇവിടെ നിന്ന് മഹാശോഭായാത്രയായി ദേവീ ക്ഷേത്രത്തിൽ സമാപിച്ചു.

പള്ളിക്കൽ മണ്ഡലത്തിന്റെ നേതൃത്വത്തിൽ പുള്ളിപ്പാറ ഗുരുമന്ദിരത്തിൽ നിന്ന് ആരംഭിച്ച ശോഭായാത്ര കോയിക്കൽ ധർമശാസ്താ ക്ഷേത്രം, വിവേകാനന്ദ ജംക്‌ഷൻ എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകളുമായി പഴകുളം ആലുംമൂട് ജംക്‌ഷനിൽ സംഗമിച്ചു. പിന്നീട്  മഹാശോഭായാത്രയായി  പഴകുളം പുന്തലവീട്ടിൽ ദേവീക്ഷേത്രത്തിൽ സമാപിച്ചു. പെരിങ്ങനാട് മണ്ഡലത്തിന്റെ മിത്രപുരം, മേലൂട്, പെരിങ്ങനാട് എന്നിവിടങ്ങളിലുള്ള ശോഭായാത്ര ചേന്നമ്പള്ളി ധർമശാസ്ത്ര ക്ഷേത്രത്തിൽ സംഗമിച്ച് ഇവിടെ നിന്ന് മഹാശോഭായാത്രയായി തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിൽ സമാപിച്ചു.

മണ്ണടി മണ്ഡലത്തിന്റെ ശോഭായാത്രകൾ ദളവാ ജംക്‌ഷനിൽ നിന്ന് ആരംഭിച്ച് മണ്ണടി വടക്കേക്കാവ് അറപ്പുര ദേവീ ക്ഷേത്രം, നടുവിലേക്കര വഴി മണ്ണടി പഴയകാവ് ദേവീ ക്ഷേത്രത്തിലും മണ്ണടി മുടിപ്പുര ദേവീ ക്ഷേത്രത്തിൽ നിന്നുള്ളത് കോട്ടയ്ക്കകം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും മണ്ണടി മാടൻതറ ക്ഷേത്രത്തിൽ നിന്നുള്ളത് പുതിയകാവ് ദേവീ ക്ഷേത്രത്തിലും ദേശക്കല്ലുംമൂട് നാഗരാജ ക്ഷേത്രത്തിൽ നിന്നുള്ളത് ഇടത്തിട്ടക്കുളങ്ങര ക്ഷേത്രം വഴി നാഗരാജ ക്ഷേത്രത്തിലും സമാപിച്ചു. മരങ്ങാട്ട് ദേവീ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ശോഭായാത്ര ജനശക്തിനഗർ, കൈപ്പൂരിമലനട ക്ഷേത്രം, മണക്കാല ജംക്‌ഷൻ വഴി കൊണ്ടൂർ തെക്കേതിൽ ദുർഗാദേവീ ക്ഷേത്രത്തിൽ സമാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com