ADVERTISEMENT

റാന്നി ∙ ചെത്തോങ്കര വലിയതോടിന്റെ വീതി കൂട്ടുന്നതിൽ കരാർ കമ്പനിക്കു വീണ്ടും മെല്ലെപ്പോക്കു നയം. തോട്ടിൽ ജലനിരപ്പ് കുറഞ്ഞിട്ടും തോട് വീതി കൂട്ടുന്ന പണി പുനരാരംഭിക്കുന്നില്ല. കാലവർഷം കനത്തപ്പോൾ തോട്ടിൽ ജലനിരപ്പ് ഉയർന്നിരുന്നു. മണ്ണുമാന്തി ഉപയോഗിച്ച് തോട്ടിൽ പണിയെടുക്കാനാകാത്ത സാഹചര്യം നേരിട്ടു. ഇതോടെ പണി നിർത്തി വയ്ക്കുകയായിരുന്നു. മഴ കുറഞ്ഞതോടെ കടുത്ത ചൂടിൽ തോട്ടിലെ ജലവിതാനം കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ പണി നടത്താനാകും.

എന്നാൽ ഇതുവരെ തുടങ്ങിയിട്ടില്ല. ഇതേ സ്ഥിതി തോടിന്റെ വശം കരിങ്കല്ല് കെട്ടി ബലപ്പെടുന്നതിലുമുണ്ട്. വീതി കൂട്ടുന്നതിനൊപ്പം വശം കെട്ടി ബലപ്പെടുത്താനും കൂടിയാണ് കെഎസ്ടിപി 4.50 കോടി രൂപ അനുവദിച്ചിരിക്കുന്നത്. കരിങ്കല്ലടുക്കി തോട്ടിൽ ഇപ്പോൾ പണി നടത്താം. അതിനും തുടക്കമിട്ടിട്ടില്ല. പുനലൂർ–മൂവാറ്റുപുഴ പാത നവീകരിക്കുന്നതിന് പദ്ധതിയിട്ടപ്പോൾ തന്നെ ചെത്തോങ്കര മുതൽ എസ്‌സിപടി വരെ തോടിന്റെ വീതി കൂട്ടാനും രൂപരേഖ തയാറാക്കിയിരുന്നു. ഇതിനായി 20 വർഷം മുൻപ് സ്ഥലവും ഏറ്റെടുത്തതാണ്.

എന്നാൽ കോന്നി–പ്ലാച്ചേരി റോഡ് വികസനത്തിനു രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കിയപ്പോൾ തോടിന്റെ വീതി കൂട്ടുന്നതിന് തുക വകയിരുത്തിയില്ല. മലയാള മനോരമയും പ്രമോദ് നാരായൺ എംഎൽഎ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും ശക്തമായ ഇടപെടൽ നടത്തിയതിനു ശേഷമാണ് പദ്ധതി തയാറാക്കിയതും കെഎസ്ടിപി അധിക തുക അനുവദിച്ചതും. എന്നിട്ടും പണി പൂർത്തിയാക്കുന്നതിൽ ഉദാസീനത തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com